Web Desk

കണ്ണൂര്‍

July 31, 2021, 2:53 pm

കോൺക്രീറ്റ് തട്ടിനുതാഴെ വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് വീടുകൾ തകർന്നു

Janayugom Online

കണ്ണൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു. കുഞ്ഞിമംഗലം വണ്ണാച്ചാലിൽ കമലാക്ഷിയുടെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ച 12.45ന് ആണ് അപകടമുണ്ടായത്. കമലാക്ഷിയുടെ വീടിനും തൊട്ടടുത്തുള്ള ബന്ധു പിവി പവിത്രന്റെ വീടുമാണ് തകര്‍ന്നത്.

വീടിന്റെ അടുക്കളയിലെ കോൺക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാൻ കൊണ്ടുവെച്ച പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തൊട്ടടുത്തിരുന്ന ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടർ വളഞ്ഞ നിലയിലാണ്. വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു. രാത്രിയില്‍ അടുക്കളയിൽ ആളുകളില്ലാത്തതും തീയില്ലാത്തതുമാണ് വൻദുരന്തം ഒഴിവാക്കിയത്. വീടിന്റെ ജനൽ ഗ്ലാസുകളും മുകൾനിലയിലെ മച്ചും തകർന്നുവീണു. പവിത്രന്റെ വീടിന്റെ 14ഓളം ജനൽ ഗ്ലാസുകൾ തകർന്നു

പാചകവാതക കമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അത്യപൂർവമായാണ് സിലിണ്ടറുകൾ പൊട്ടാറുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

You may also like this video: