Web Desk

December 16, 2020, 2:48 pm

തൃശൂര്‍ ജില്ല ചുവന്നു തന്നെ

Janayugom Online
തൃശൂര്‍:  തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ഉള്‍പ്പെടെ തൃശൂര്‍ ജില്ലയില്‍ ഇടതു തേരോട്ടം. 2015 ലെ ഫലത്തിന് സമാനമായി ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക്. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളില്‍ 23 എണ്ണത്തിലും ഇടതു സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.
തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 സീറ്റുകളോടെ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയിലേക്ക് മുന്നേറുന്നു. ആകെയുള്ള 16 ബ്ലോക്കുകളില്‍ 14 എണ്ണത്തിലും ഇടതുമുന്നണിയാണ് മുന്നില്‍. ഗ്രാമപഞ്ചായത്തുകളില്‍ 68 എണ്ണത്തില്‍ ഇടതുമുന്നണി മുന്നേറുമ്പോള്‍ 14 എണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ.
Eng­lish Sum­ma­ry: LDF wons in LSG elections