ആ രംഗമില്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല; എന്നിട്ടും എന്തിന്? സംവിധായകന്റെ കുറിപ്പ്

Web Desk
Posted on October 08, 2019, 12:09 pm

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നാണ്. ടൊവിനോ തോമസ് എന്ന നടന്റെ വ്യത്യസ്തത നിലനിര്‍ത്തുന്ന മറ്റൊരു കഥാപാത്രത്തെ കാണിച്ചു തന്ന ലൂക്ക അഹാന കൃഷ്ണ എന്ന നടിക്ക് മലയാളികളുടെ മനസിൽ ഒരു സ്ഥാനം നേടികൊടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധായൻ . സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് എന്തിനാണെന്ന സങ്കടം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് വഴിയാണ് സംവിധായകൻ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഒരു ഡയറക്ടര്‍ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങള്‍ക്കു തോന്നുന്നു എങ്കില്‍ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാന്‍ ഇതു എഴുതുന്നത്‌. എന്നാണ് സംവിധായകന്റെ പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം …