Monday
20 May 2019

ലൂസിഫറിന്റെ രണ്ടാംഭാഗം വരുമോ..? പൃഥ്വി പറയുന്നു..

By: Web Desk | Wednesday 17 April 2019 10:51 AM IST


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച് പ്രതികരണങ്ങള്‍ നേടി കുതിക്കുകയാണ്. എന്നാല്‍ അന്ന് മുതല്‍ ഉയര്‍ന്ന ഒരു ചോദ്യമായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. അത്തരത്തിലായിരുന്നു ചിത്രത്തിന്റെ കഥയും ക്ലൈമാക്‌സും.

എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയുമായി പൃഥ്വി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന റിലീസ് ചെയ്ത് അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് ഈ സൂചന.


ലൂസിഫറിലെ 30 ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തിറക്കിയത്. ഇതില്‍ അവസാനത്തെതാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രഹാം എന്ന അധോലോക നായകന്റെ പോസ്റ്റര്‍. അവസാനം.. ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറുപ്പും ഈ ചിത്രത്തിന് പൃഥി നല്‍കിയിട്ടുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുത്തും കഴിഞ്ഞു. ഇതോടെ ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വിശ്വാസത്തിലാണിവര്‍.

Related News