10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024

ലഖ്നൗവില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണസംഖ്യ എട്ടായി

Janayugom Webdesk
ലഖ്നൗ
September 8, 2024 12:31 pm

ലഖ്‌നൗവില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 28 പേര്‍ക്ക് പരിക്കേറ്റു. നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.

ശനിയാഴ്ച വൈകുന്നേരം ട്രാന്‍സ്പോര്‍ട്ട് നഗര്‍ ഏരിയയിലാണ് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണത്. പിന്നാലെ ഗോഡൗണുകളും മോട്ടോര്‍ വര്‍ക്ക് ഷോപ്പും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജ് കിഷോര്‍ (27), രുദ്ര യാദവ് (24), ജഗ്രൂപ് സിംഗ് (35) എന്നീ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) കണ്ടെടുത്തതായി റിലീഫ് കമ്മീഷണര്‍ ജി എസ് നവീന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കെട്ടിടത്തില്‍, അറ്റകുറ്റ പണികള്‍ നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.