തന്നെ പട്ടിണിയ്ക്കിടുകയാണെന്ന ആരോപണവുമായി സിസ്റ്റർ ലൂസി. സന്യാസിനി സഭക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇവര്‍ നല്കിയ അപ്പീല്‍ വത്തിക്കാന്‍ പോലും തള്ളിയിരുന്നു. ഇതിനുശേഷം സഭയ്ക്കകത്തെ സ്ഫോടനാത്മകമായ വിവരങ്ങള്‍ തുറന്നു പറഞ്ഞ് അവര്‍ ആത്മകഥ എഴുതിയതും വിവാദമായിരുന്നു. സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തിലുള്ളവര്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നും ഇതുമൂലം താന്‍ പട്ടിണിയിലാണെന്നുമാണ് സിസ്റ്റർ പറയുന്നത്. പലതരത്തിലും മഠത്തിലുള്ളവര്‍ പീഡിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവർകൂട്ടിച്ചേർത്തു.
ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങില്ലെന്നും സിസ്റ്റർ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം ശക്തമായത്.
English Summary: Lucy expose the cruelty of convent.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.