മിഡ് നൈറ്റ് സെയിലോടെ ലുലുമാളിലെ ലുലു ഓണ്‍സെയിലിന് തുടക്കം

Web Desk
Posted on July 06, 2019, 8:26 pm

കൊച്ചി: ജനങ്ങള്‍ ഉല്‍സവമാക്കിയപ്പോള്‍ കൊച്ചിയില്‍ ആദ്യമായി ഇടപ്പള്ളി ലുലുമാള്‍ അവതരിപ്പിച്ച രാത്രികാല ഷോപ്പിങ്ങിന് അര്‍ദ്ധരാത്രിമുതല്‍ ലുലുമാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി 12 ന് തുടങ്ങിയ 50 ശതമാനം വിലക്കുറവിന്റെ വില്‍പ്പനയായ ലുലു ഓണ്‍ സെയിലിനോടനുബന്ധിച്ചാണ് ‘മിഡ് നൈറ്റ് സെയില്‍ ’ സംഘടിപ്പിച്ചത്.

LULUMALL
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫോഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളിലേക്കായിരുന്നു ആളുകളുടെ ഒഴുക്ക്. ലുലു മാളിലെ ഭൂരിപക്ഷം ഷോപ്പുകളും മിഡ് നൈറ്റ്‌സെയില്‍ ദിവസം തുറന്നിരുന്നു. മാളിലെ സിനിമ സോണായ പിവിആര്‍ സിനിമസ് മൂന്ന് പ്രത്യേക പ്രദര്‍ശനങ്ങളും നടത്തി. മൂന്നാം നിലയിലെ ഫുഡ് കോര്‍ട്ടും എന്റര്‍ടെയിന്‍മെന്റ് വിഭാഗമായ സ്പാര്‍ക്കീസും പ്രവര്‍ത്തിച്ചപ്പോള്‍ ഇവിടെയും നല്ല തിരക്കായിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പുലരുവോളം മാളില്‍ ചിലവഴിച്ചു. രാത്രി 11 മുതല്‍ രാവിലെ അഞ്ചുവരെ പ്രത്യേക കലാ പരിപാടികയും സംഘടിപ്പിച്ചു.
സ്പാര്‍ക്കിസില്‍ കുട്ടികള്‍ക്ക് 2000 രൂപ വിലയുള്ള റൈഡുകള്‍ 1000രൂപ നിരക്കില്‍ ഞായറാഴ്ച വരെ ലഭിക്കും. 50 ശതമാനം വിലക്കുറവുള്ള  ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടിന് തുറന്ന് രാത്രി 12 ന് മാള്‍ അടയ്ക്കും. മാളിലെ ഭൂരിപക്ഷം ഷോപ്പുകളിലും 5ഛ ശതമാനം വില കുറവുണ്ട്.

LULUMALL