ചാന്ദ്രോത്സവത്തില്‍ ചാന്ദ്രമനുഷ്യനെത്തിയത് കുട്ടികള്‍ക്ക് കൗതുകമായി

Web Desk
Posted on July 21, 2018, 7:42 pm
മേലാങ്കോട്ട് ഏ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്ന ചന്ദ്രോത്സവത്തില്‍ ചാന്ദ്രമനുഷ്യന്‍ കുട്ടികളോടൊപ്പം

കാഞ്ഞങ്ങാട് : ചന്ദ്രന്‍ മനുഷ്യലിറങ്ങിയതിന് അന്‍പത് വയസ്സ് പൂര്‍ത്തിയാക്കിയ ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ ശാസ്ത്ര രംഗം ഒരുക്കിയ ചന്ദ്രോത്സവത്തില്‍ ചാന്ദ്രമനുഷ്യന്‍ മുഖ്യാതിഥിയായി എത്തിയത് മേലാങ്കോട്ട് എസ് കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി എസിലെ കുട്ടികള്‍ക്ക് കൗതുകമായി. ആരവങ്ങളോടെ ചാന്ദ്രമനുഷ്യനെ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ചന്ദ്രനിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ചാന്ദ്രമനുഷ്യന്‍ വിശദീകരണം നല്‍കി.തങ്ങളുടെ പ്രിയപ്പെട്ട രശ്മി ടീച്ചറാണ് വേഷം മാറി എത്തിയതെന്നറിഞ്ഞപ്പോള്‍ കുട്ടികളുടെ സന്തോഷം ഇരട്ടിയായി. ആകാശ കൗതുകങ്ങളെക്കുറിച്ച് അറിവ് പകര്‍ന്ന ചാന്ദ്ര ദിനാചരണം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുവഭവമായി.മേലാങ്കോട്ട് മുന്നോട്ട് പദ്ധതിയുടെ ഭാഗമായി ജൂലായ് 13 തൊട്ട് നടന്നു വരുന്ന ചാന്ദ്രപക്ഷ പരിപാടിയുടെ ഭാഗമായി വൈവിധ്യങ്ങളാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ നടന്നുവരുന്നത്. ആകാശ നിരീക്ഷണകുറിപ്പുകള്‍ എഴുതിയും കലണ്ടര്‍ കൗതുകങ്ങള്‍ കണ്ടറിഞ്ഞും കുട്ടികള്‍ പ്രഞ്ച വിജ്ഞാനത്തിന്റെ അത്ഭുതലോകം അടുത്തറിഞ്ഞു.രാവിലെ നടന്ന ഓഡിയോ വീഡിയോ ബഹിരാകാശ പ്രശ്‌നോത്തരിയില്‍ ജിതിന്‍ എം, ആയുഷ്പി, ശ്രീനന്ദന്‍ കെ രാജ് (യു.പി.) സാറ ജി അല്‍ഫോണ്‍സ, ദര്‍ശന.എം, ദേവിക എം ജി, ശിഖ കൃഷ്ണ.എസ്.വി (എല്‍.പി.) എന്നിവര്‍ വിജയികളായി. അധ്യാപികമാരായ സിന്ധു, ധന്യ, സജിത, സുധീഷ്ണ, രശ്മി.,ദീപ, എന്നിവര്‍ പ്രശ്‌നോനോത്തരി നിയന്ത്രിച്ചു.27 ന് ചന്ദ്രോത്സവത്തിന് സമാപനം കുറിച്ച് ചാന്ദ്രയാത്രയുടെ അമ്പതാണ്ടിനെ അനുസ്മരിച്ച് അന്‍പത് വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ചാന്ദ്ര ചരിത തിരുവാതിര അവതരിപ്പിക്കും ബാര ഗവ.ഹൈസ്‌കൂള്‍ അധ്യാപിക സുനി മോള്‍ ബളാലിന്റെ താണ് രചന.
പി ടി എ പ്രസിഡന്റ് കെ വി സുഗതന്‍, വൈസ് പ്രസി ജി ജയന്‍, പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ വി സജിത്ത്, ഗോപി അടമ്പില്‍, ടി വി സീന, കെ ജി രജനി, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.

ചിത്രം: രതീഷ്ടി കാലിക്കടവ്‌