ഏഴ് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള എന്നാൽ ഏറ്റവുമധികം ട്രാഫിക്ക് കുരുക്ക് അനുഭവപ്പെടുന്ന യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ഇനി മുതൽ പൊതുഗതാഗതം ഒരു പൈസപോലും ചെലവാക്കാതെ നടത്താം.യാത്രകൾ തികച്ചും സൗജന്യമായി. റോഡ് തിരക്കും മലിനീകരണവും പരിഹരിക്കുന്നതിനും കുറഞ്ഞ വരുമാനക്കാരെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമമായാണ് ട്രെയിനുകൾ, ട്രാമുകൾ, ബസുകൾ എന്നിവയുടെ യാത്ര നിരക്ക് ശനിയാഴ് മുതൽ ലക്സംബർഗിൽ നിർത്തലാക്കിയിരിക്കുന്നത്.
കുറഞ്ഞ വരുമാനമോ മിനിമം വേതനമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമുള്ളതും, സഹായകവുമായ ഒരു തീരുമാനമാണെന്ന് ഗതാഗത മന്ത്രി ഫ്രാങ്കോയിസ് ബൗഷ് മാധ്യമങ്ങളോട് പറഞ്ഞു. മെച്ചപ്പെട്ട യാത്ര നിലവാരം പുലർത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും, പാർശ്വഫലവും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ലക്സംബർഗിൽ വെറും 600,000 നിവാസികളാണുള്ളത്, എന്നാൽ അയൽരാജ്യമായ ജർമ്മനി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 214,000 പേർ ജോലിക്കായി ഇവിടെ എത്തുന്നു. ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും കാറിൽ യാത്ര ചെയ്യുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ലക്സംബർഗിലെ ഹരിതഗൃഹ വാതക ഉദ്വമനത്തിൽ പകുതിയിലധികവും വാഹനങ്ങളിൽ നിന്ന് പുറംതള്ളുന്ന പുകയാണ്. ഇതിനെല്ലാം ഒരു പരിഹാരം എന്ന നവിലയ്ക്കാണ് ഇത്തരമൊരു പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്.
English Summary: Luxembourg makes all public transport free
You may also like this video