November 30, 2023 Thursday

Related news

November 21, 2023
November 20, 2023
October 27, 2023
October 10, 2023
October 8, 2023
September 1, 2023
August 17, 2023
July 11, 2023
July 9, 2023
May 14, 2023

ആഡംബര കപ്പൽ ലഹരിക്കേസ്; യുവതി സാനിറ്ററി പാഡില്‍ മയക്കുമരുന്ന്​ കടത്തിയതായി എന്‍സിബി

Janayugom Webdesk
മും​ബൈ
October 10, 2021 9:56 am

ആഡംബര കപ്പൽ ലഹരിക്കേസിൽ പിടിയിലായ യുവതികളിൽ ഒരാൾ സാനിറ്ററി നാപ്​കിനിൽ ഒളിപ്പിച്ച്​ മയക്കുമരുന്ന്​ കടത്തിയതായി നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ. നടൻ ഷാറൂഖ്​ ഖാ​ന്റെ മകൻ ആര്യൻ ഖാ​ന്റെ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട്​ എൻ സി ബി ചോദ്യം ചെയ്തിരുന്നു. 

കേസുമായി ബന്ധപ്പെട്ട്​ നിർമാതാവ്​ ഇംതിയാസ്​ ഖത്രിയോട്​ നാ​ളെ ചോദ്യംചെയ്യലിന്​ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച​ മുംബൈ മജിസ്​ട്രേറ്റ്​ കോടതി ആര്യനെയും മറ്റ്​ ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടിരുന്നു​.ശനിയാഴ്​ച ഒരു മയക്കുമരുന്ന്​ ഇടപാടുകാരനെ കൂടി അറസ്​റ്റ്​ ചെയ്​തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. 

ഒക്​ടോബർ രണ്ടിനാണ്​ മയക്കുമരുന്ന്​ പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ എൻ.സി.ബി സംഘം കോർഡിലിയ ആഡംബരക്കപ്പലിൽ റെയ്​ഡ്​ നടത്തിയത്​.
eng­lish summary;Luxury ship drunk­en case; NCB says woman smug­gled drugs in san­i­tary pad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.