മൂ​ന്നാ​റി​ല്‍ മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര​നാ​യ വൃ​ദ്ധ​നു നേ​രെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം

Web Desk
Posted on December 03, 2018, 10:58 pm

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര​നാ​യ വൃ​ദ്ധ​നു നേ​രെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം. വാ​ള​റ സ്വ​ദേ​ശി മ​ക്കാ​ര്‍ എ​ന്ന എ​ഴു​പ​തു​കാ​ര​നെ​യാ​ണ് വ്യാ​ഴാ​ഴ്ച ഒ​രു സം​ഘം മാ​ങ്കു​ള​ത്ത് തെ​രു​വി​ലി​ട്ടു മ​ര്‍​ദി​ച്ച​ത്. പ​ട്ടാ​പ്പ​ക​ല്‍ മ​ര്‍​ദ​നം ന​ട​ന്നി​ട്ടും ക​ണ്ടു​നി​ന്ന​വ​രി​ല്‍ ആ​രും പ്ര​തി​ക​രി​ച്ചി​ല്ല. ഇ​ദ്ദേ​ഹം കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.മീ​ന്‍ വി​റ്റ വ​ക​യി​ല്‍ ഒ​രു ഹോ​ട്ട​ലി​ല്‍​നി​ന്ന് 30000 രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​ത് ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു കൂ​ട്ടം​കൂ​ടി മ​ര്‍​ദി​ച്ച​തെ​ന്നു​മാ​ണ് മ​ക്കാ​റി​ന്‍റെ വാ​ദം.

സം​ഭ​വ​ത്തി​ല്‍ മാ​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര്‍​ദ​നം ന​ട​ന്ന് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് മ​ക്കാ​ര്‍ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് മ​ക്കാ​റി​നെ മ​ര്‍​ദി​ച്ച​തെ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.