ബീഹാറിലെ വോട്ടര്‍പ്പട്ടിക പുന:പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ബീഹാറില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണം.
കമ്മീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ വലിയൊരു വിഭാഗം പേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയില്‍നിന്ന് പുറത്താകും .പ്രതിപക്ഷ പാർടികൾ പുനഃപരിശോധനയെ എതിർക്കുകയാണ്. എതിർപ്പ് എന്തുകൊണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണകക്ഷിക്കായി ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് നീക്കം. എന്നാൽ, ബിഹാർ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ തോല്‍ക്കും ബേബി അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.