ചങ്ങനാശ്ശേരി പായിപ്പാടില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഏറെ ചർച്ചയായിരിക്കുകയാണ്.നാട്ടിലേയ്ക്ക് പോകാൻ വാഹനം ഏര്‍പ്പാടക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ കൂട്ടത്തോടെ ദേശീയപാതയിൽ പ്രതിഷേധിക്കുന്നത്. അവർക്ക് കഴിക്കാൻ വേണ്ടുന്ന ഭക്ഷണവും മറ്റു സൗകര്യങ്ങളും സർക്കാർ കൃത്യമായ രീതിയിൽ തന്നെ നടപ്പാക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ഇവരുടെ പ്രതിഷേധം ആരോ മനപൂർവം ആസൂത്രിതം ചെയ്തതാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വാർത്താക്കൾ പ്രചരിക്കുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ സംഘടനത്തിന് പിന്നിൽ ബോധപൂർവമായ ശ്രമം നടന്നതായി സംശയമുണ്ടെന്ന് മന്ത്രി പി തിലോത്തമനും വ്യക്തമാക്കി. ഇതിനെ കുറിച്ച് സംവിധായകൻ എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. “പായിപ്പാട്ടെ സംഭവത്തിന് പിന്നിലരെന്നറിയാൻ, പാഴൂർ പടിപ്പുര വരെ പോകേണ്ട.. അവരുടെ വാട്സ് അപ്പ് സന്ദേശങ്ങൾ മാത്രം പരിശോദിച്ചാൽ മതിയാകും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
പായിപ്പാട്ടെ സംഭവത്തിന് പിന്നിലാരാണെന്നറിയാൻ,പാഴൂർ പടിപ്പുര വരെ പോകണ്ട..അവരുടെ നേതാക്കളുടെ Whatsaap സന്ദേശങ്ങൾ മാത്രം പരിശോധിച്ചാൽ മതിയാകും..ഭക്ഷണമല്ല അവരുടെ പ്രശ്നമെന്ന് അവർ തന്നെ പറയുന്നു…കൂടുതൽ ചോദ്യങ്ങൾക്ക് മുമ്പിൽ വ്യക്തമായ ഉത്തരം നൽകാൻ അവർക്ക് കഴിയുന്നുമില്ല…മാളത്തിലൊളിച്ചിരുന്നവന്മാർ സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്..അന്വേഷണം വേണം..പുറകിൽ ആരോ ഉണ്ട്…ഈ നാടിനെ,എക്കാലത്തും പിന്നിൽ നിന്ന് കുത്തുന്നവന്മാർ…കണ്ടെത്തുക തന്നെ വേണം…
ENGLISH SUMMARY: M A Nishad about the migrant workers protest in kottayam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.