Web Desk

കാസര്‍കോട്

November 09, 2020, 4:20 pm

ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസ്; എംസി കമറുദ്ദീനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Janayugom Online

ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. പതിമൂന്ന് കോടി രൂപ തട്ടിപ്പ് നടത്തിയെന്നതിന് കമ്മറുദ്ദീനെതിരെ തെളിവുകളുണ്ട്. അതേസമയം ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ENGLISH SUMMARY: m c kamarud­din in police custody

YOU MAY ALSO LIKE THIS VIDEO