Web Desk

കൊച്ചി

October 27, 2020, 9:00 pm

ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Janayugom Online

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എംഎല്‍എയായ എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പോപ്പുലർ ഫിനാൻസിന് സമാനമായ വൻതട്ടിപ്പാണു നടന്നിരിക്കുന്നത്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്റ്റര്‍ ആയ എം.സി. കമറുദ്ദീനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്.

വഞ്ചനാ കേസ് റദ്ദാക്കിയാല്‍ അന്വേഷണഅട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്നും  സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസ് ആണ് ഇതെന്ന ഗുരുതരമായ ആരോപണവും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടു 84 കേസ് ഇതുവരെ എടുത്തതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.മറുപടി സമര്‍പ്പിക്കാന്‍ കമറുദ്ദീന്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണു കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Eng­lish sum­ma­ry; m c kamarudeen case lat­est updation

You may also like this video;