എംജെ അക്ബര്‍ രാജിവെച്ചു

Web Desk
Posted on October 17, 2018, 5:06 pm

ഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. മീടൂ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വലിയ പ്രതിരോധത്തിലായിരുന്നു അക്ബര്‍. മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി യുവതികളാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മന്ത്രിക്കെതിരെ ക്യാബിനറ്റില്‍ നിന്നുപോലും എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.
അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് പട്യാല ഹൗസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി. പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രിയ രമണി മാത്രമാണു അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷി. ആദ്യം അക്ബര്‍ക്കെതിരെ ആരോപണമുന്നയിച്ചത് പ്രിയയാണ്.