Web Desk

തിരുവനന്തപുരം

January 07, 2021, 3:58 pm

കെപിസിസിയുടെ ഔദ്യോഗിക പേജ് ; ഹസന്‍ പുറത്ത്

Janayugom Online

കെ പി സിസിയുടെ ഔദ്യോഗിക പേജില്‍ യു‍ിഡിഎഫ് കണ്‍വീനര്‍ എം എം ഹസനെ ഉള്‍പ്പെടുത്താതെ പുറത്തിറങ്ങിയിരിക്കുന്നു. ചൊവ്വാഴ്ചയാണ് ഒറ്റക്കെട്ടായി മുന്നോട്ട് എന്ന തലക്കെട്ടില്‍ പേജ് അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നത്. എ കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടം നേടിയിട്ടുണ്ട്. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹൈക്കമാന്‍റിന്‍റെ പ്രതിനിധി എന്ന നിലയില്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷട്രീയത്തിലും, പ്രത്യകിച്ച് ഐ ഗ്രൂപ്പിലും തന്‍റെ സ്വാധീനം ചെലുത്തുവാനുള്ള ശ്രമത്തിലുമാണ് കെ സി.

എന്നാല്‍ യുഡിഎഫ് കണ്‍വീനറായ ഹസ്സനെ ഒഴിവാക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലെ ചില ഒതുക്കല്‍ രാഷട്രീയത്തിന്‍റെ ഭാഗമായിട്ടാണെന്നു പറയപ്പെടുന്നു. തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പില്‍ ചില സംഘടനകളുമായി ഹസ്സന്‍ ചര്‍ച്ച ചെയ്തത് കോണ്‍ഗ്രസിലും, യുഡിഎഫിലും ചര്‍ച്ച ആയിരുന്നു. വീണ്ടും തിരിച്ചിടികള്‍ ഉണ്ടാകുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. എ ഗ്രൂപ്പിലെ തന്നെ ബന്നി ബഹന്നാനെ ഒഴിവാക്കിയാണ് ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വലംകൈയായിരുന്ന ബന്നി ബഹന്നാല്‍ ഗ്രൂപ്പില്‍ അപ്രമാധിത്യം സ്ഥാപിക്കുന്നതായുള്ള പരാതി മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളായിരുന്ന തമ്പാനൂര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, എം എം ഹസന്‍ എന്നിവര്‍ക്കുണ്ടായിരുന്നു. യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുായി കൂടുതല്‍ ചങ്ങാത്തിലായത് എ ഗ്രൂപ്പു നേതൃത്വത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് ബന്നി ബഹന്നാന്‍ കണ്‍ വീനര്‍ സ്ഥാനത്തു നിന്നും രാജിവെയ്ക്കേണ്ട സാഹചര്യം ഉണ്ടായി. തുടര്‍ന്നാണ് എ യുടെ അക്കൗണ്ടില്‍ ഹസന്‍ കണ്‍വീനറായി ചാര്‍ജെടുത്തത്.

എന്നാല്‍ തുടര്‍ന്ന ഹസന്‍ നടത്തിയ ഇടപെടലുകളാണ് കോണ്‍ഗ്രസിലും. യുഡിഎഫിലും പ്രതിസന്ധയിലായത്. തദ്ദേശസ്വയം ഭരണ തെര‍ഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഹസനെഒഴിവാക്കി കൊണ്ടുള്ള പേജ് പുറത്തു വന്നിരിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് രാഷട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ENGLISH SUMMARY: m m hasan not includ­ed in kpcc offi­cial page

YOU MAY ALSO LIKE THIS VIDEO