Web Desk

ഇടുക്കി

April 02, 2021, 1:38 pm

അദാനിയുമായി കരാറില്ല, വാങ്ങുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന്;ചെന്നിത്തലയുടെ ആരോപണം തള്ളി എം എം മണി

Janayugom Online

അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുളള കരാറിൽ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തരമെന്ന് മന്ത്രി എംഎം മണി. കേന്ദ്ര ഏജൻസിയിൽ നിന്നാണ് കേരളം വൈദ്യുതി വാങ്ങുന്നത്. രമേസ് ചെന്നിത്തല കഥ അറിയാതെ ആട്ടം കാണുകാണെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ മന്ത്രി ചോദിച്ചു.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് ഞങ്ങൾ അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാർ ഉണ്ടാക്കിയിട്ടില്ല. വിശദാംശങ്ങൾ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് കിട്ടും.

വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറുകളുടെ നഷ്ടം കേരളം നേരിടുകയാണ്. ഇന്ന് കരാര്‍ അനുസരിച്ചുള്ള വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കരാറുകളെ വിമര്‍ശിച്ച് എം എം മണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആളുകള്‍ക്ക് മുഴുവനായി വൈദ്യുതി നല്‍കാന്‍ സാധിച്ചോ? . അന്ന് ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലേ. ഇന്ന് സമ്പൂര്‍ണ വൈദ്യുതികരണം സാധ്യമായ സംസ്ഥാനമാണ് കേരളമെന്നും എം എം മണി പറഞ്ഞു.

ENGLISH SUMMARY; m m mani against chennithala

YOU MAY ALSO LIKE THIS VIDEO