Web Desk

നെടുങ്കണ്ടം

May 02, 2021, 6:17 pm

ഉടുമ്പൻചോലയിൽ തോറ്റതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി തല മൊട്ടയടിക്കേണ്ടതില്ല: എം എം മണി

Janayugom Online

ഉടുമ്പൻചോലയിൽ തോറ്റതിന്റെ പേരിൽ യൂഡിഎഫ് സ്ഥാനാർത്ഥി തല മൊട്ടയടിക്കേണ്ടതില്ലായെന്ന് എം എം മണി. ഇത് രാഷ്ട്രിയമാണെന്നും അതിനെ ആ നിലയിൽ കണ്ടാൽ മതിയെന്നും എം എം മണി പറഞ്ഞു. ചാനൽ 24 നടത്തിയ തെരഞ്ഞെടുപ്പ് സർവ്വേയിൽ 20,000 ന് മുകളിൽ വോട്ടിന് ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ നിന്നും എം എം മണി ജയിക്കുന്നമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഇത്രയും ഭൂരിപക്ഷത്തിൽ ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് യൂഡിഎഫ് സ്ഥാനാർത്ഥി ഇ എം ആഗസ്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 38,305 വോട്ടുകൾ നേടി വൻ വിജയം നേടിയതിനെ തുടർന്നാണ് എം എം മണി തന്റെ വലിയ വിജയത്തെ തുടർന്ന് തലമുണ്ഡനം ചെയ്യേണ്ടതില്ലായെന്ന് പറഞ്ഞ് എം എം മണി രംഗത്ത് എത്തിയത്.

ഈ വിജയം ജനക്ഷേമകരമായ ഇടത്പക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ വിജയമാണ് കേരളത്തിൽ എൽഡിഎഫിന് വൻ വിജത്തോടെ അധികാരത്തിൽ എത്തിച്ചത്. തുടർ ഭരണം ഉണ്ടാകുമെന്ന് മുൻകൂട്ടി പറയുവാൻ കാരണം ജനകീയ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കി ജനങ്ങളെ വിശ്വാസത്തിലെടുക്കുവാൻ കഴിഞ്ഞതിനാലാണ് അത്തരത്തിൽ പറയുവാൻ കഴിഞ്ഞത്. എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസം ജനങ്ങൾ വോട്ടിലൂടെ രേഖപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച സീറ്റിനേക്കാൾ കൂടുതൽ നൽകി ഭരണത്തിൽ നൽകിയെന്നും എം എം മണി പറഞ്ഞു.