എം .മുകുന്ദന് സാഹിത്യ പരിഷത്ത് പുരസ്കാരം

Web Desk
Posted on November 01, 2017, 9:55 pm

കൊച്ചി :സമസ്ത കേരള  സാഹിത്യ പരിഷത്തിന്റെ  2016ലെ  സാഹിത്യപുരസ്കാരം എം .മുകുന്ദന്. സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് പുരസ്‌കാരം. 5oooo  രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. പരിഷത് പ്രസിഡണ്ട് സി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന നിർവ്വാഹകസമിതിയാണ്  അവാർഡ് നിർണയിച്ചത്. തൃശൂരിൽ നടക്കുന്ന നവതി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്‌കാരം നൽകുമെന്നും പരിഷത്‌ ഭാരവാഹികൾ അറിയിച്ചു .