Web Desk

കൊച്ചി

November 05, 2020, 1:12 pm

എം ശിവശങ്കറിന്റെ കസ്റ്റഡി ആറ് ദിവസത്തേക്ക് കൂടി നീട്ടി

Janayugom Online

എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ വിട്ടു. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്.

തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡ‍ി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു.

ENGLISH SUMMARY: m shiv­asankar cus­tody extended

YOU MAY ALSO LIKE THIS VIDEO