സ്വര്‍ണക്കടത്ത് കേസ്; ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെ വിട്ടയച്ചു

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 8:58 am

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം പൂജപ്പുരയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടര വരെ നീളുകയായിരുന്നു.

ഇനി വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്തേക്കാമെന്ന് സൂചനകള്‍. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാവുകയായിരുന്നു.ശിവശങ്കറിന്റെ മൊഴി വിലയിരുത്തിയാകും തുടര്‍ നടപടികള്‍. കേസില്‍ ഇന്നലെ അറസ്റ്റില്‍ ആയ മൂന്ന് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.

ENGLISHSUMMARY:m shiv­ashankar ques­tioned
You may also like this video