Wednesday
20 Mar 2019

പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

By: Web Desk | Friday 16 March 2018 9:44 PM IST


തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ (76) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം.
പാലക്കാട് ചിറ്റൂരില്‍ നാരായണ മന്നാടിയരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ല്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് 1963ല്‍ തിരുവനന്തപുരം എജീസ് ഓഫീസില്‍ ക്ലര്‍ക്കായി പ്രവേശിച്ചു. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.
പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങള്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്ര ഗാഥ, പിതൃതര്‍പ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീര്‍ത്തനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2006ല്‍ ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1976ല്‍ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്കും 1997ല്‍ ജനിതകത്തിനും 2004ല്‍ സമഗ്രസംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. പിതൃതര്‍പ്പണത്തിന് 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു.

Related News