പുതിയ ബ്ലോക്കുകളുടെ ശിലാസ്ഥാപന കർമം അഡ്വ.എം സ്വരാജ് എംഎൽഎ നിർവഹിച്ചു

Web Desk

കൊച്ചി

Posted on September 04, 2020, 3:20 pm

തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത ഹൈസ്കൂൾ വളപ്പിൽ ഹയർ സെക്കന്ററി ‚ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി നിർമിക്കുന്ന പുതിയ ബ്ലോക്കുകളുടെ ശിലാസ്ഥാപന കർമം അഡ്വ.എം സ്വരാജ് എം എൽ എ നിർവഹിച്ചു . ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭാ ചെയർ പേഴ്സൺ ചന്ദ്രികാ ദേവി അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീനാ ഗിരീഷ്, വാർഡ് കൗൺസിലർ ശബരി ഗിരീശൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുധാ .എൻ . ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് സുഷ ഷെറി എന്നിവർ സംസാരിച്ചു. പൊതു മരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പി ഇന്ദു പദ്ധതി വിശദീകരണം നടത്തി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Eng­lish summary:M Swaraj MLA layed stone  for new Blocks