Web Desk

കൊച്ചി

November 23, 2020, 9:53 pm

സിഎജി റിപ്പോര്‍ട്ടില്‍ ഇഡി; സ്പീക്കര്‍ക്ക് എം സ്വരാജ് എംഎൽഎ പരാതി നല്‍കി

Janayugom Online

നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സിഎജി റിപ്പോർട്ടിൻമേലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ എം സ്വരാജ് എംഎൽഎ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിഎജി റിപ്പോർട്ടിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചുവെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. ഇഡിയിലെ ഒരാൾ അയച്ചുവെന്ന് പ്രചരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശവും പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ട് പരിശോധിക്കേണ്ടത് നിയമസഭയിലെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. സഭയിൽ ചർച്ചപോലും ചെയ്യാത്ത റിപ്പോർട്ടിൽ പരിശോധന നടത്തി നടപടിയിലേയ്ക്ക് കടക്കുന്നുവെന്നു പറഞ്ഞാൽ അത് നിയമസഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും എംഎൽഎ പറഞ്ഞു.

Eng­lish sum­ma­ry: M Swaraj MLA lodged a com­plaint to the Speaker

You may also like this video: