നിലമ്പൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വാരാജിന്റെ പര്യടനം ആവേശമായി തുടരുന്നു. നിരവധിയാളുകളാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായെത്തുന്നത്.
ഇന്നലെ പ്രധാനമായും എടക്കര പഞ്ചായത്തിലായിരുന്നു പര്യടനം. കാക്കപ്പരത, വെള്ളാരംകുന്ന്, മുസ്ലിയാരങ്ങാടി, തെയ്യംത്തുപാടം, നല്ലതണ്ണി, ഉദിരകുളം, മലച്ചി, പള്ളിപ്പടി, മണക്കാട്, കരുനെച്ചി, വെസ്റ്റ് പെരുങ്കുളം, പാര്‍ളി, പായിംപാടം, ശങ്കരകുളം, പാലേമാട് എന്നിവിടങ്ങളിലാണ് സ്വരാജ് പര്യടനം നടത്തിയത്. പാര്‍ലിയില്‍ പര്യടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും നല്ലംതണ്ണിയില്‍ സിനിമ നടന്‍ പി പി കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ എം വിജിന്‍, ലിന്റോ ജോസഫ്, പ്രേംകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.