അദൃശ്യനായ കൊറോണയെ പിടിച്ചു കെട്ടാം എന്നാല്‍ മൂക്കിന്‍ തുമ്പിലിരിക്കുന്ന പപ്പന്‍മാഷെ പിടിക്കാനാവുന്നില്ല! പാനൂര്‍ പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിനെതിരെ എം എ നിഷാദ്

Web Desk

തിരുവനന്തപുരം

Posted on April 15, 2020, 3:01 pm

പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ ബിജെപി നേതാവ് കൂടിയായ അധ്യാപകന്‍ കുനിയില്‍ പത്മരാജനെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുണ്ടാകുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടു, ഇപ്പോള്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ പത്മരാജനെ പിടികൂടാത്തതില്‍ തന്റെ പ്രതിഷേധം അറിയിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാം അദൃശ്യനായ ശത്രുവിനെതിരെയുളള പോരാട്ടത്തിലാണ്..കോവിഡ് 19 എന്ന ശത്രുവിനെതിരെ.…എന്നാൽ ദൃശ്യനായ ഒരു ശത്രുവിനെ പിടിച്ച് കെട്ടാൻ നമ്മുട് പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല…പോലീസ് ഇരുട്ടിൽ തപ്പുന്നതോ..അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ ? നിങ്ങളുടെ മൂക്കിന്റ്റെ തുമ്പത്തുണ്ടവൻ കണ്ണ് തുറന്ന് നോക്കിയാൽ മതി…
പോലീസിനോടാണ്,അവനെ അറിയില്ലെങ്കിൽ പറഞ്ഞ് താരാം..ഈ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്നവനാണവൻ,പേര് പത്മരാജൻ,പപ്പൻ മാഷെന്നും അവൻ അറിയപ്പെടും…അവൻ ചെയ്ത കുറ്റമെന്താണെന്നോ ? നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പാവം പെൺകുട്ടിയെ പലവട്ടം പീഢിപ്പിച്ചു…അവന്റെ ജോലി അധ്യാപനം..അവൻ ഒരു രാഷ്ട്രീയക്കാരനാണ്..ബി ജെ പിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണിവൻ..സ്ഥലം പാലത്തായി..പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാനൂർ പോലീസ് FIR ഇട്ട് പത്മരാജനെന്ന ഈ നരാധമനെതിരെ അന്വഷണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി എന്നാണറിയാൻ കഴിഞ്ഞത്…പക്ഷെ പപ്പൻ ഒളിവിലാണ്…പാവപ്പെട്ടവനെ ഏത്തമിടീക്കാനും, ഉപജീവനത്തിന് പോകുന്ന സാധാരണക്കാരന്റെ പുറമടിച്ച് പൊളിക്കാനും കാണിക്കുന്ന ശുഷ്കാന്തിയുടെ നാലിലൊരംശം മതി ഏമാന്മാരെ ..ഇവനെ പോലെയുളള മനുഷ്യമൃഗത്തെ പിടിച്ചകത്തിടാൻ…
സഥലം എം എൽ എ കൂടിയായ മന്ത്രി ഷൈലജ ടീച്ചർ ആവശ്യപ്പെട്ടിട്ടും,പ്രതിയെ പിടിക്കാൻ ഉപേക്ഷകാണിക്കുന്ന ഡി വൈ എസ്പി നിങ്ങൾക്ക് കാവി സിൻഡ്രോമാണ്..കാക്കിയണിഞ്ഞ് നിയമം നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ ‚കാവിയുടുത്ത് കവാത്ത് ഡ്രില്ലിന് പോകണം മിസ്റ്റർ..കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാറാണെന്നുളള ഓർമ്മ വേണം..റിട്ടയർ ചെയ്ത ഏമാന്റ്റെ പിൻബലത്തിൽ പോലീസ് സേനയിൽ കടന്നു കൂടിയ ഇത്തരം മാനസ്സികാവസ്ഥയുളള ചിലരാണ് എക്കാലത്തും ഈ സർക്കാറിനെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നത്..അത് നടക്കില്ല..പ്രതിബദ്ധതയുളള ജനങ്ങളുണ്ടിവിടെ..ഉത്തരവാദിത്തപ്പെട്ട യുവജന സംഘടനകളുണ്ട്..സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന ഒരു സർക്കാറുണ്ടിവിടെ..
പത്മരാജനെ പോലെ മൃഗവാസനയുളള പീഡനവീരന്മാർ കൊറോണയേക്കാളും കൂടിയ വൈറസ്സുകളാണ്…വൈറസ്സുകൾക്ക്,മതമോ,ജാതിയോ,വർഗ്ഗമോ,രാഷ്ട്രീയവുമോ ഇല്ല..
പെൺകുട്ടികളെ പീഡിപ്പിക്കുന്നവന്മാർ,മൗലവിയായാലും,പാതിരിയായാലും,പൂജാരിയായാലും..നിയമത്തിന്റ്റെ മുന്നിൽ കൊണ്ട് വരാൻ നാം പ്രതിജ്ഞാബദ്ധരാണ്.…
പത്മരാജനെന്ന ഇവനെ അറസ്റ്റ് ചെയ്യുന്നത് വരെ പിന്മാറില്ല എന്ന ഉറച്ച നിലപാടാണ് നാം ഓരോരുത്തരും എടുക്കേണ്ടത്…
മാധ്യമങ്ങളോട്..ദയവായി ഈ വിഷയത്തിൽ ഉൾവലിയരുത്..ഇത്തരം പീഡനം അനുഭവിക്കുന്ന ഉറ്റവരും ഉടയവരുമില്ലാത്ത പാവങ്ങളുടെ ശബ്ദം ഈ സമൂഹത്തിനെ കേൾപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ..
അല്ലെങ്കിൽ …
ഇത് പോലെയുളള അനേകം പിഞ്ചു കുട്ടികളുടെ തേങ്ങലുകൾ,ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കും…മനസ്സാക്ഷിയുളളവർക്ക്…

https://m.facebook.com/manishadofficial/?__tn__=%2Cg

Eng­lish Sum­ma­ry: MA nishad face­book post panoor ra pe case

You may also like this video