എംഎല്‍എ എൽദോസ് കുന്നപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് എം എ നിഷാദ്. രാഷ്ട്രീയം പറയാനറിയില്ലെങ്കിൽ വേറെ പണിക്ക് പോകണമെന്നും നിഷാദ് തുറന്നടിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം.
പുസ്തകം വായിക്കണം, അറിവ് സമ്പാദിക്കണം, കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്റെ നിച സ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണമെന്നും അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുതെന്നും നിഷാദ് പ്രതികരിച്ചു.
ഇപ്പോള്‍ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മലയാളികളുടെ ആശ്ചര്യകരമായ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി കമ്മന്റുകളും ഷെയറുമാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈറലാകുന്ന പോസ്റ്റ് വായിക്കാം.
ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇൻഡ്യാ രാജ്യത്തെ ഏറ്റവും വലിയ മരയൂളയാണിവൻ..പട്ടിയുടെ ഭൃഷ്ടത്തിൽ കൈവെച്ച് നിൽക്കുന്നവൻ..പേര് എൽദോസ് കുന്നപ്പള്ളി..എം എൽ എ..പെരുമ്പാവൂരുളളവരെ സമ്മതിക്കണം ഈ ബോറനേ സഹിക്കുന്നതിൽ…പച്ച കളളം ഒരുളുപ്പുമില്ലാതെ മാധ്യമങ്ങളുടെ മുന്നിൽ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്..
രാഷ്ട്രീയം പറയാനറിയില്ലെങ്കിൽ വേറെ പണിക്ക് പോണമടോ കുന്നപ്പളളി…അർഹതയില്ലാത്ത കസേരയിൽ,കയറിയിരിക്കുന്നവൻ,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പാദിക്കണം…കുറഞ്ഞ പക്ഷം ഒരാരോപണം ഉന്നയിക്കുമ്പോൾ അതിന്റ്റെ നിച സ്ഥിതി എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം…അല്ലാതെ ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുത്…
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.