Saturday
16 Feb 2019

ഉപഭോക്താവിന് പച്ചമാംസം വിളമ്പി മക്‌ഡൊണാള്‍ഡ്‌സ്

By: Web Desk | Saturday 10 November 2018 2:48 PM IST

ഹൈദരാബാദ്: മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ബര്‍ഗറിലുണ്ടായിരുന്നത് വേവിക്കാത്ത കോഴിയിറച്ചി. ഹൈദരാബാദിലാണ് മക്‌ഡൊണാള്‍ഡ് പച്ച മാംസം വിതരണം ചെയ്തത്. ഇത് ലഭിച്ച അമ്മയും മകളും ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് സംഭവം വെളിയില്‍ അറിയുന്നത്.

കഴിച്ചു തുടങ്ങിയപ്പോള്‍ വേവിക്കാത്തതെന്ന തോന്നലുണ്ടായിരുന്നതുകൊണ്ട് ബര്‍ഗര്‍ മുഴുവനും കഴിച്ചില്ലെന്ന് അമ്മയും മകളും പറഞ്ഞു.
സംഭവം അറഞ്ഞതിനെത്തുടര്‍ന്ന് ഇതില്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. അംഗീകൃത ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലത്തില്ലാത്തതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാ ണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.