ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് പിഎസ്ജിയെ നേരിടും. പിഎസ്ജിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് ആദ്യപാദ സെമി പോരാട്ടം. ക്വാർട്ടർ ഫൈനലിൽ സിറ്റി, ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ തോൽപിച്ചപ്പോൾ, നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയാണ് പിഎസ്ജി സെമിയിലേക്ക് എത്തിയത്.
അതേസമയം, ഇന്ന് പുലര്‍ച്ചെ നടന്ന ആദ്യ സെമിയില്‍ റയൽ മാഡ്രിഡിന് സമനില. ചെൽസിക്കെതിരെ ഒരു ഗോളിന് പിന്നിട്ട ശേഷമാണ് റയൽ സമനില സ്വന്തമാക്കിയത്. പതിനാലാം മിനിറ്റിൽ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍റെ ഗോളിലൂടെയാണ് ചെൽസി മുന്നിലെത്തിയത്. 29-ാം മിനിട്ടിൽ കരീം ബെൻസിമയിലൂടെ റയൽ ഗോൾ മടക്കി.
English summary: machester city vs PSG match
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.