പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ പ്രസിഡന്റ് പെന്ഷന് വേണ്ടെന്ന് വച്ചു. രാജ്യത്ത് ശക്തമായ ജനകീയ പ്രക്ഷോഭം തണുപ്പിക്കുന്നതിന് വേണ്ടിയാണ് നടപടി. രാജ്യത്ത് തുടരുന്ന ഗതാഗത പ്രക്ഷോഭത്തില്‍ രാജ്യം ആകെ സ്തംഭിച്ചിരിക്കുകയാണ്. ക്രിസ്മസ് പ്രമാണിച്ച് ജനങ്ങള്‍ക്ക് യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്ന സ്ഥിതി.
ട്രെയിന്‍ പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയും ശക്തമായി തുടരുകയാണ്. അവധിക്കാലത്ത് ജനങ്ങള്‍ വീട്ടിലെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെയാണ് ഈ വാരാന്ത്യത്തില്‍ 42 വയസ് തികയുന്ന മാക്രോണ്‍ ഈ പ്രതീകാത്മക നീക്കം നടത്തിയിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റുമാര്‍ക്ക് അന്‍പത് വര്‍ഷത്തിലേറെയായി പെന്ഷന് നല്കി വരുന്നുണ്ട്.
6000 പൗണ്ടിലേറെയാണ് പ്രതിമാസം പെന്ഷന് ഇനത്തില്‍ നല്‍കുന്നത്. പ്രായവും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെയാണ് ഇത്. താന്‍ ഫ്രാന്‍സിലെ ഭരണഘടന കോടതിയിലെ പദവിയും സ്വീകരിക്കില്ലെന്ന് മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാര്‍ എല്ലാം ഇവിടുത്തെ അംഗങ്ങളാണ്. പ്രതിമാസം 13,500 പൗണ്ട് അലവന്‍സും ഇവര്‍ ഇതിന്റെ പേരില്‍ കൈപ്പറ്റുന്നുണ്ട്.
തന്നെയാണ് പ്രക്ഷോഭകര്‍ ഉന്നം വയ്ക്കുന്നതെന്ന് വ്യവസായി കൂടിയായ മാക്രോണിന് കൃത്യമായി അറിയാം. അത് കൊണ്ട് തന്നെയാണ് ഇത്തരം മുഖംമിനുക്കലുകള്‍. മാക്രോണിന് രാജാവെന്ന് അധിക്ഷേപിച്ച് കൊണ്ടാണ് തെരുവിലെ പ്രക്ഷോഭകര്‍ ബാനറുകളും മറ്റും ഏന്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.