പ്രതിഫലം പകുതിയായി കുറക്കണമെന്ന നിർദേശം സ്വാഗതാർഹം : മാക്ട

Web Desk

കൊച്ചി :

Posted on July 05, 2020, 4:55 pm

മലയാള സിനിമ മേഖലയിൽ പ്രതിഫല തുക അമ്പതുശതമാനമായി കുറയ്ക്കണമെന്നതുൾപ്പെടെയുള്ള നിർമ്മാതാക്കളുടെയും ഫിലിം ചേംബറിന്റെയും  തീരുമാനങ്ങളെ മാക്ട ഫെഡറേഷൻ സ്വാഗതം ചെയ്തു.ഈ സംഘടനകളുമായി എല്ലാ വിഷയങ്ങളിലും  യോജിച്ചു പ്രവർത്തിക്കുന്നതിനും മാക്ട  ഓഫീസിൽ ചേർന്ന അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതൽ അനിഷ്ടസംഭവങ്ങൾ നടന്നിട്ടുള്ളതും അക്രമസംഭവങ്ങൾ നടന്നിട്ടുള്ളതും കാസ്റ്റിംഗ് കൗച്ച് പേരിലാണ്. എന്തിന്റെ പേരിലായാലും അവരെ വെള്ളപൂശാനുള്ള ഒരു മറയായി ഫെഫ്ക്ക എന്ന സംഘടനയ്ക്ക് ലക്ഷങ്ങൾ രജിസ്ട്രേഷൻ ഫീസായി വാങ്ങാനുള്ള ഒരു തന്ത്രമാണിത് .കാസ്റ്റിംഗ് കൗച്ച്നെ ലൊക്കേഷനിൽ എവിടെ കണ്ടാലും കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് മാക്ട ഫെഡറേഷൻ ആണ്. അത് ഇനിയും തുടരും. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്നവരും പുറത്തുള്ളവരും ആയ രണ്ടുമൂന്നു പേർ ഫെഫ്കയുടെ അംഗങ്ങളാണ്. ചാലക്കുടിയിൽ ഒരു സ്ത്രീയെ പട്ടാപ്പകൽ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിലെ ഒന്നാംപ്രതി ഫെഫ്ക്ക ഡ്രൈവേഴ്സ് യൂണിയൻ വൈസ് പ്രസിഡണ്ട് ആണ്. സിനീഷ് എന്ന മുത്തു ആണ് അതിലെ പ്രതി. വാഗമണ്ണിൽ സിനിമ ചിത്രീകരണത്തിനിടെ ഒരു മേക്കപ്പ് ലേഡിയേ മുറിയിലിട്ട് പൂട്ടിയത് ഫെഫ്ക്ക എന്ന യൂണിയനിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആണ്. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉണ്ട്.

കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ അപമാനിക്കാൻ ശ്രമിച്ചത് ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയനിലെ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ് , സ്ത്രീകൾക്ക് അപമാനം നേരിടുന്നു എന്ന് തോന്നിയാൽ അറിയിക്കേണ്ടത് പോലീസിനെയാണ്. കാസ്റ്റിംഗ് കൗച്ച് എന്നപേരിൽ പറയപ്പെടുന്ന പീഡനങ്ങളെ യാതൊരു തരത്തിലും മാക്ടക്ക്  അംഗീകരിക്കാനാവില്ല.നിർമാതാക്കളും, ഫിലിം ചേംബറും,താരങ്ങളും  ഇതിനെ ശക്തമായി എതിർക്കണം. സാമൂഹ്യവിരുദ്ധരെ ഒരു സംഘടനയിലും വച്ച് പൊറുപ്പിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര റിപ്പോർട്ട് അവതരിപ്പിച്ചു.  വർക്കിംഗ് പ്രസിഡണ്ട് അജ്മൽ ശ്രീകണ്ഠാപുരം അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY: mac­ta is ready to reduce the pay­ment in film indus­try
YOU MAY ALSO LIKE THIS VIDEO