മദനിയുടെ മാതാവ് അന്തരിച്ചു

Web Desk
Posted on November 06, 2018, 3:56 pm

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ മാതാവ് അസ്മ ബീവി (70)  അന്തരിച്ചു.  അര്‍ബുദ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ പദ്മാവതി ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ എട്ടിന് ഐ സി എസ് ജുമാ മസ്ജിദില്‍ നടക്കും.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണ തടവിലായിരുന്ന മദനി കഴിഞ്ഞ 30 ന് മാതാവിനെ കാണാന്‍ ശാസ്താംകോട്ടയില്‍  എത്തിയിരുന്നു. നാലിന് മടങ്ങേണ്ടിയിരുന്ന മദനി മാതാവിന്‍റെ സ്ഥിതി ഗുരുതരമായിരുന്നതിനാല്‍ എട്ട് ദിവസം കൂടി പരോള്‍ നീട്ടി വാങ്ങുകയായിരുന്നു.

സിദ്ദീഖ്, ജമാല്‍ മുഹമ്മദ്, മലീഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് താഹ, ഹസന്‍, ഹുസൈന്‍ എന്നിവരാണ് മറ്റു മക്കള്‍. സൂഫിയ മഅദനി, ജാസ്മി, സാജിദ, ഹിദായത്തുള്ള, ഷബ്‌ന, സാലിമ, സജ്‌ന എന്നിവര്‍ മരുമക്കളാണ്.