സ്‌ട്രോബെറി ബര്‍ഫി

Web Desk
Posted on July 21, 2020, 8:50 pm

സ്‌ട്രോബെറി ബര്‍ഫി എന്ന വിഭവത്തിന്റെ പാചകക്കുറിപ്പ് ഐടിസി ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് ചോള ഹോട്ടലിലെ ഷെഫ് അജിത് ബംഗേര, സീനിയര്‍ ആണ് തയ്യാറാക്കിയത്.

ചേരുവകള്‍

ആശീര്‍വാദ് നെയ്യ് — 1 ടീസ്പൂണ്‍
മാവ — 1 കപ്പ്
ചിരകിയ നാളികേരം — 1 കപ്പ്
സ്‌ട്രോബെറി ക്രഷ് — 1 കപ്പ്
പഞ്ചസാര — 1/4 കപ്പ്
ആട്ട — 1/2 കപ്പ്
ഏലയ്ക്കാപ്പൊടി — 1/2 ടീസ്പൂണ്‍
മിക്‌സഡ് നട്‌സ്, അരിഞ്ഞത് — 1 ടേബ്ള്‍സ്പൂണ്‍

പാചകവിധി

പാചകസമയം — 20 മിനിറ്റ്

1. ഒരു പാനില്‍ നെയ്യ് ചൂടാക്കി മാവ വഴറ്റുക.

2. ഇതില്‍ ചിരകിയ നാളികേരം ചേര്‍ത്ത് നാളികേരത്തില്‍ നിന്ന് എണ്ണ ഊറി വരുന്നതു വരെ വഴറ്റുക

3. സ്‌ട്രോബെറി ക്രഷ്, പഞ്ചസാര, ആട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക

4. ഒരേ പരുവം ആകുന്നതുവരെ വഴറ്റുക.

5. നെയ്യ് പുരട്ടിയ ഒരു ട്രേയില്‍ ഇത് ഒരേ കനത്തില്‍ പരത്തിവെയ്ക്കുക

6. ഇതിനു മേല്‍ നട്‌സ് വിതറിയ ശേഷം 2 മണിക്കൂര്‍ നേരം റഫ്രിജറേറ്റ് ചെയ്യുക.

7. ബര്‍ഫി കഷണങ്ങളായി മുറിച്ച് വിളമ്പുക.

Eng­lish sum­ma­ry; made in with straw­ber­ry bur­fey

You may also like this video;