ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എകെഎസ‌്ടിയു സ്ഥാപക നേതാവുമായ എടത്താട്ടില്‍ മാധവന്‍ (81) അന്തരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം, ജില്ലാ കൗണ്‍സിലംഗം, മാള മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മാള ബിഡിസി ചെയർമാന്‍, ആളൂർ എസ്എൻഡിപി സമാജം സ്കൂള്‍ മാനേജര്‍, താഴെക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്. യുവകലാസാഹിതി, ഇസ്കഫ്, ഐപ്സോ തുടങ്ങിയ സാഹിത്യ സമാധാന സൗഹൃദ പ്രസ്ഥാനങ്ങളുടെ സന്തതസഹചാരിയുമായിരുന്നു. ഭൗതിക ശരീരം ഇന്ന് രാവിലെ 8.30ന് തൃശൂര്‍ മെഡിക്കൽ കോളജിന് കൈമാറും.
ഭാര്യ: സദാനന്ദവതി. മക്കൾ: ബിനി ഇ എം (ആർഎംഎച്ച്എസ് സ്കൂൾ), ബിസി ഇ എം (സഹൃദയ അഡ്വാൻസ് സ്റ്റഡീസ്), ബിബി ഇ എം (ആർഎംഎച്ച്എസ് സ്കൂൾ). മരുമക്കൾ: സജീവ് വി എസ്, വിമോദ് എം എസ് (അപ്പോളോ ടയേഴ്സ്, ചാലക്കുടി).
സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ജയദേവന്‍, മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിൽ, ജില്ലാസെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി എസ് സുനില്‍കുമാര്‍, കെ പി സന്ദീപ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.