10 വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വെച്ച്‌ അധ്യാപകനും വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Web Desk
Posted on April 27, 2018, 10:18 am

ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വെച്ച്‌ പീഡിപ്പിച്ചു. ന്യൂ ഡൽഹിയിലെ ഗാസിപൂരിലാണ് സംഭവം. മദ്രസ അധ്യാപകനും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് പെൺകുട്ടിയെ  ബലാത്സംഗം ചെയ്തത്. വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ വെച്ച്‌ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പാരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും   ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.  പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് എതിരെ നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാസിപൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.