December 11, 2023 Monday

Related news

December 3, 2023
November 23, 2023
November 23, 2023
November 20, 2023
November 13, 2023
November 10, 2023
November 9, 2023
November 8, 2023
November 1, 2023
October 31, 2023

മധു കൊലക്കേസ്; വിചാരണ ഇന്ന് മുതല്‍ വീണ്ടും തുടങ്ങും

Janayugom Webdesk
പാലക്കാട്
September 13, 2022 10:17 am

അട്ടപ്പാടി മധു കൊലക്കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. നാല് സാക്ഷികളെ ഓരോ ദിവസവും വിസ്തരിക്കാനാണ് തീരുമാനം. അതേസമയം വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ വിചാരണ നീളുകയായിരുന്നു. പ്രതികൾ നേരിട്ടും, ഇടനിലക്കാരൻ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 13 സാക്ഷികൾ കേസിൽ ഇതുവരെ കൂറുമാറിയിട്ടുണ്ട്. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്.

Eng­lish Summary:Madhu mur­der case; The tri­al will resume today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.