കല്‍ക്കരി കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരന്‍: ശിക്ഷ നാളെ വിധിക്കും

Web Desk
Posted on December 13, 2017, 7:46 pm

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഒരു കമ്പനിയ്ക്ക് അനധികൃതമായ കല്‍ക്കരി ഖനി അനുവദിച്ച കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. 2004–2009ല്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അനധികൃതമായി കല്‍ക്കരി ഖനി അനുവദിച്ചത്. വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഈ അഴിമതി വഴി മരുന്നിട്ടു.
കോഡയ്ക്ക് പുറമെ മുന്‍ ഖനി സെക്രട്ടറി എച്ച് സി ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ കെ ബസു, വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ നാളെ വിധിക്കും. നാല് പേരെ കോടതി കുറ്റവിമുക്തരാക്കി.

Photo Courtesy : Kerala9