20 July 2025, Sunday
KSFE Galaxy Chits Banner 2

Related news

July 17, 2025
July 16, 2025
July 16, 2025
July 13, 2025
July 8, 2025
July 6, 2025
July 6, 2025
July 5, 2025
July 5, 2025
July 4, 2025

മധുവിധു കൊലപാതകം; കൊലയാളികള്‍ക്ക് പണം നല്‍കിയത് സോനത്തിന്റെ ബന്ധു

Janayugom Webdesk
ഷില്ലോങ്
June 12, 2025 8:38 pm

മേഘാലയ മധുവിധു കൊലക്കേസിൽ വഴിത്തിരിവ്. ബന്ധുവായ ജിതേന്ദ്ര രഘുവംശി വഴിയാണ് വാടകക്കൊലയാളികൾക്ക് പണം നൽകിയതെന്ന് മുഖ്യ പ്രതി സോനം മൊഴി നൽകി. വാടകക്കൊലയാളികൾക്ക് നൽകേണ്ട തുകയുടെ ആദ്യ ഗ‍ഡു മേയ് 23ന് ജിതേന്ദ്രയുടെ യുപിഐ അക്കൗണ്ട് വഴിയാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ കൊലപാതകം സംബന്ധിച്ച വിവരം ഇയാൾക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

സോനത്തിന്റെ കുടുംബ ബിസിനസ് നോക്കിനടത്തുന്നതും പണം കൈകാര്യം ചെയ്യുന്നതും ജിതേന്ദ്ര ആയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മേയ് 11ന് മധുവിധുവിനായി മേഘാലയയിലേക്ക് പുറപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും 23ന് നോൺഗ്രിയാട്ട് ഗ്രാമത്തിൽ വച്ചാണ് കാണാതാകുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ ഈ മാസം രണ്ടിന് രാജയുടെ മൃതദേഹം കണ്ടുകിട്ടി. പിന്നീട് ഒരാഴ്ചയ്ക്കിപ്പുറം ഉത്തർപ്രദേശിൽ വച്ച് സോനത്തെ കണ്ടെത്തിയപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാമുകന്‍ വിജയ് കുശ്വാഹയോടൊപ്പം ജീവിക്കാന്‍ വാടകക്കൊലയാളികളെ വച്ച് സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ സോനം ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.