October 3, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ബിജെപി മധ്യപ്രദേശ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
July 30, 2020 4:59 pm

ഭോപ്പാല്‍: ബിജെപി മധ്യപ്രദേശ് പ്രസിഡന്റ് വി ഡി ഷര്‍മ്മയ്ക്ക് കോവിഡ്. കാജുറാഹോയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗംകൂടിയാണ് ശര്‍മ്മ. തന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ അറിയിച്ച ശര്‍മ്മ, താനുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടിട്ടുള്ളവരോട് പരിശോധനക്ക് വിധേയരാകന്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറേ ദിവസങ്ങളായി താന്‍ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ശര്‍മ്മയോടൊപ്പം ലഖ്നൗ യാത്രക്കുണ്ടായിരുന്ന മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും മറ്റൊരു മന്ത്രിക്കും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്.

Sub: Mad­hya Pradesh BJP Pres­i­dent test COVID positive

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.