മധ്യപ്രദേശില്‍ ആയിരം കൊവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

Madhya Pradesh COVID Hospital First In India To Discharge 1,000 Patients
Web Desk
Posted on June 01, 2020, 2:58 pm

ഭോപ്പാല്‍: കൊവിഡ് രോഗം ഭേദമായ ആയിരം പേരെ ഡിസ്ചാര്‍ജ് ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനിടെയാണ് ഈ നേട്ടം.
ഭോപ്പാലിലെ ചിരയു മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് 108 രോഗികളെ കൂടി വിട്ടയച്ചതോടെയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് അറുപത് ശതമാനം കടന്നു.
യാത്രയാക്കല്‍ ചടങ്ങില്‍ രോഗം ഭേദമായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ആരോഗ്യമന്ത്രി നരോത്തം മിശ്രയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെ മധ്യപ്രദേശില്‍ രോഗബാധിതരുടെ എണ്ണം 8000 കടന്നു