Web Desk

ഭോപ്പാല്‍

June 28, 2020, 2:03 pm

വിശ്വഹിന്ദു പരിഷത്തിന്റെ ഗോ സംരക്ഷകനെ പട്ടാപ്പകല്‍ വെ ടിവെച്ച് കൊ ലപ്പെടുത്തി- വീഡിയോ

Janayugom Online

പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ഗോസംരക്ഷകനെ വെ ടിവെച്ച് കൊ ലപ്പെടുത്തി. ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പിപാരിയ ടൗണില്‍ ശനിയാഴ്ചയാണ് സംഭവം. വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്ന രവി വിശ്വകര്‍മയാണ് കൊ ല്ലപ്പെട്ടത്.

കാറില്‍ ഹോഷൻഗബാദില്‍ നിന്ന് തിരിച്ച് വരുന്ന വഴി മാരകായുധങ്ങളുമായി എത്തിയ സംഘം പിപ്പാരിയയില്‍ വെച്ച് രവിയെ കാറില്‍ നിന്നും വലിച്ചിറക്കി ആക്ര മിക്കുകയും രവിയുടെ നേര്‍ക്ക് വെ ടിയുതിര്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്ക് ഏറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ ശേഷം പ്രതികള്‍ ഓടിപ്പോയെന്നും ഇവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

you may also like this video;