മധ്യപ്രദേശില്‍ റോഡപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു

Web Desk
Posted on October 14, 2019, 1:58 pm

ഹൊഷങ്കാബാദ്: ധ്യാന്‍ ചന്ദ് ട്രോഫി മത്സരത്തിന് പോയ നാല് ഹോക്കി താരങ്ങള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേര്‌റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ഏഴ് മണിയോടെ റയ്‌സല്‍പൂര്‍ ഗ്രാമത്തിലെ ദേശീയ പാത 69ലായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്ന വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുകളിലൊരാളുടെ പിറന്നാള്‍ ആഘോഷിച്ച ശേഷം തിരികെ ധ്യാന്‍ ചന്ദ് മത്സരത്തിന് പോകും വഴിയാണ് അപകടമുണ്ടായത്.
മരിച്ചവരെല്ലാം 18നും 22നുമിടയില്‍ പ്രായമുള്ളവരാണ്. ഇന്‍ഡോറില്‍ നിന്നുള്ള ഷാനവാസ്, ആദര്‍ശ് ഹര്‍ദുവ, ആശിശ് ലാല്‍, അനികേത് വരുണ്‍ എന്നിവരാണ് മരിച്ചത്.
ഷാന്‍ ഗ്ലാഡ് വിന്‍, സഹില്‍ ഷോര്‍, അക്ഷയ് അവസ്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നര്‍മദ അപ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അനുശോചനം രേഖപ്പെടുത്തി.