Web Desk

March 20, 2020, 12:35 pm

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു

Janayugom Online

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്‌ രാജിവച്ചു. ഉടൻ ഗവർണറെ കണ്ട് രാജിക്കത്ത് നൽകും.വഞ്ചകർക്ക് മധ്യപ്രദേശ് ജനത മാപ്പ് നൽകില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും രാജി പ്രഖ്യാപനത്തിന് ശേഷം കമൽനാഥ് പറഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചിനു മുമ്പ് സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ഒരു വിഭാഗം എംഎൽഎമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു ഇങ്ങനെ ഒരു തീരുമാനം. എന്നാൽ നിയമ സഭയിൽ വിശ്വസവോട്ട് തേടാതെയാണ് കമൽനാഥ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറിയതോടെയാണ് മദ്ധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. സിന്ധ്യക്കു പിന്നാലെ വിമത എംഎൽഎമാർ രാജിവച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാർ ന്യൂനപക്ഷമായി. എന്നാൽ എംഎൽഎമാരുടെ രാജി അംഗീകരിക്കണോ വേണ്ടയോ എന്ന തീരുമാനം സ്പീക്കർ വൈകിപ്പിക്കുകയും ഭൂരിപക്ഷം തെളിയിക്കാൻ വിളിച്ചുചേർത്ത സമ്മേളനം മാറ്റിവയ്ക്കുകയുമാണുണ്ടായത്. ഇതിനെതിരെ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Updat­ing.…

Eng­lish Summary:Madhyapradesh cm kamal­nath resigned

You may also like this video