കന്നുകാലി സംരക്ഷണം അധികബാധ്യതകൾ സൃഷ്ടിച്ചതോടെ പശു നികുതി ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍.
പശുക്കളെ സംരക്ഷിക്കുന്നതിനായി ഗോശാലകള്‍ നിര്‍മ്മിക്കാനാണ് ജനങ്ങളില്‍ നിന്ന് പശു നികുതി ഈടാക്കുക. കഴിഞ്ഞദിവസം നടന്ന ആദ്യ പശു കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. ഇതിനായി രജിസ്ട്രേഷന്, വാഹനങ്ങള്‍, മദ്യം എന്നിവയ്ക്ക് പ്രത്യേകം സെസ് ഏര്‍പ്പെടുത്താനാണ് നീക്കം. നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ഗോശാലകള്‍ക്കായി പണം കണ്ടെത്താന്‍ ആഡംബര കാറുകളുടെ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, ടോള്‍ പിരിവ് എന്നിവ വര്‍ധിപ്പിച്ചിരുന്നു.
.
പശു നികുതി ഏര്‍പ്പെടുത്തുന്നതോടെ ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തുന്ന അഞ്ചാമത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ പശു നികുതി ഏര്‍പ്പെടുത്തിയിരുന്നു. നിലവിൽ വൻ കടത്തിലാണ് സംസ്ഥാനം. 11500 കോടി രൂപയാണ് കോവിഡ് മഹാമാരിക്കിടെ മധ്യപ്രദേശ് സർക്കാരിന് കടമെടുക്കേണ്ടിവന്നത്.
ഇപ്പോള്‍ മധ്യപ്രദേശില്‍ 627 ഗോശാലകളിലായി 1.66 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. എന്നാല്‍ 8.5 ലക്ഷം തെരുവു പശുക്കള്‍ ഉണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതേസമയം 90 ലക്ഷം കന്നുകാലികള്‍ക്ക് ആധാറിന് സമാനമായ തിരിച്ചറിയല്‍ രേഖ ഉണ്ടെന്നാണ് 2017ലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ENGLISH SUMMARY: madhyapradesh govt goes to implement cow tax
YOU MAY ALSO LIKE THIS VIDEO