Web Desk

ഡല്‍ഹി

March 17, 2020, 2:26 pm

മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ്; മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസ്

Janayugom Online

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ഉടൻ വിശ്വാസവോട്ട് നേടണമെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജിയിൽ മുഖ്യമന്ത്രി കമൽനാഥിനും സ്‌പീക്കർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. രാജി സ്വീകരിക്കാൻ സ്‌പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിമത എംഎൽഎ മാരും സുപ്രീംകോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. സർക്കാരിന്റെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂട്ടിക്കാട്ടി.

മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാരും എംഎൽഎമാരും രാജിവച്ചതോടെയാണ് മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് ഗവർണർ ലാൽജി ടണ്ഠൻ ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിയുകയായിരുന്നു.

ENGLISH SUMMARY: Mad­hya Pradesh pol­i­tics SC issue notice to  cheifmin­is­ter and speaker

YOU MAY ALSO LIKE THIS VIDEO