മടിയൻ എന്നുള്ള വിളികേട്ടാൽ നെറ്റിചുളിക്കാത്ത മലയാളികൾ കുറവാണല്ലേ…എന്നാൽ ഒരു സ്ഥലത്തിൻെറ പേര് തന്നെ, അങ്ങനെയായാലോ.…? ചിരിച്ചു കളയേണ്ടതോ നെറ്റിചുളിക്കേണ്ടതോ ആയ പേരല്ല അതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരിടമാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടത്തുള്ള മഡിയൻ എന്ന പ്രദേശം. ഉത്തരകേരളത്തിന്റെ സുദീർഘമായ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച ഇടം കൂടിയാണിവിടം.
മഡിയൻ എന്ന പ്രദേശത്തിന് ആ പേര് വന്നതുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലും ക്ഷേത്രപാലകനുമായി ബന്ധമുണ്ട്. അതിപ്രകാരമാണ്, സാമൂതിരി കോവിലകത്തെ അനന്തരവളായിരുന്ന തമ്പുരാട്ടിയെ പള്ളിച്ചങ്ങാടത്തിലാക്കി കടലിലൊഴുക്കിയ വേളയിൽ അവരുടെ പ്രാർത്ഥനകേട്ട് ക്ഷേത്രപാലകൻ പിന്തുടർന്ന് സുരക്ഷിതമായി വളപട്ടണം കടവിലെത്തിച്ചു. ശേഷം ക്ഷേത്രപാലകൻ വടക്കോട്ട് യാത്രയായി. ഈ യാത്രയിൽ അദ്ദേഹത്തിന് കൂട്ടായി ബാലുശ്ശേരികോട്ടയിൽ നിന്ന് വേട്ടക്കൊരു മകനും പ്രായാട്ടുകര സ്വരൂപത്തിൽ നിന്ന് വൈരജാതനും നെടുവനാട്ട് സ്വരൂപത്തിൽനിന്ന് ശാസ്താവും എടക്കാട് ഊർപ്പഴച്ചിക്കാവ് ആരൂഢമായ ഊർപ്പഴച്ചി ദൈവത്താരും ഒന്നിച്ചുണ്ടായിരുന്നു. പ്രകൃതിവിരോധമായ സംസാരമോ പ്രവൃത്തിയോ കാണുന്നയിടത്ത് യാത്ര അവസാനിപ്പിച്ച് മടങ്ങാമെന്ന് ഇവരെല്ലാം തീർച്ചപ്പെടുത്തി. ചന്ദ്രഗിരിപ്പുഴവരെയേ അവരെത്തിയുള്ളൂ. പുഴക്ക് അക്കരെയുള്ള സംസാരം കേട്ട അവർ മടങ്ങാൻ തീരുമാനിച്ചു. ചന്ദ്രഗിരിക്കരയിലെ പ്രകൃതിരമണീയത ആകർഷിച്ചതിനാൽ കീഴൂർ എന്ന സ്ഥലത്ത് ശാസ്താവ് തങ്ങി. ബാക്കിയുള്ളവർ യാത്രതിരിച്ച് അല്ലോഹലൻെറ ആസ്ഥാനമായ മഡിയൻകൂലോത്തെ ആൽമരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നു. മഡിയൻകൂലോം ക്ഷേത്രത്തിലെ വാദ്യ‑താളലയങ്ങളുടെയും നെയ്യിൻെറ പരിമളത്തിലും ആകൃഷ്ടനായ ക്ഷേത്രപാലകൻ താനിവിടെ തങ്ങുകയാണെന്ന് കൂട്ടരോട് അറിയിച്ചു. ഈ തീരുമാനത്തെതുടർന്ന് വൈരജാതനും കൂട്ടരും ക്ഷേത്രപാലകനെ ‘മടിയൻ’ എന്നു വിശേഷിപ്പിച്ച് അവർ തെക്കോട്ട് യാത്രയായി. ക്ഷേത്രപാലകൻ തങ്ങിയ സ്ഥലം പിന്നീട് മഡിയൻ എന്ന് അറിയപ്പെട്ടു. ഇന്നും ഈ പുരാവത്തത്തിന് വലിയമാറ്റങ്ങളൊന്നും കൂടാതെ ജനഹൃദയങ്ങളിലുണ്ട്.
മഡിയൻ ദേശം ചരിത്രത്തിലിടം നേടിയത് അള്ളടസ്വരൂപത്തിൻെറ രൂപീകരണത്തോടെയാണ്. നീലേശ്വരം കേന്ദ്രമാക്കി പതിനാലാം നൂറ്റാണ്ടിലാണ് അള്ളടസ്വരൂപം രൂപംകൊണ്ടത് എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. കോലത്തിരി രാജാവിൻെറ രണ്ടാംകൂർവാഴ്ചക്കാരുടെ(എളയാതിരി)യുടെ ഭരണപ്രദേശമായ എളയിടമാണ് വാങ്മയവഴക്കത്തിലൂടെ അള്ളടം എന്നറിയപ്പെട്ടത്. നീലേശ്വരം കേന്ദ്രമാക്കി ഭരിച്ചു വന്നതിൽ ഇവർ നീലേശ്വരം രാജവംശമെന്നും അള്ളടസ്വരൂപമെന്നും അറിയപ്പെടുന്നു. ചിത്താരിപ്പുഴ മുതൽ നീലേശ്വരത്തിനടുത്ത് കാര്യങ്കോടുപുഴവരെയായിരുന്നു രാജ്യാതിർത്തി. അള്ളടത്തെ കാര്യങ്കോട് പുഴ മുതൽ ഒളവറപ്പുഴവരെ ഉദിനൂർകൂലം കേന്ദ്രമാക്കി മന്നോൻ(അല്ലോഹലൻെറ അനുജൻ)ഭരണം നടത്തിവന്നത്. ഈ പ്രദേശത്തെയാണ് അള്ളടം മുക്കാതം ദേശമെന്ന് വിളിച്ചുപോന്നിരുന്നത്. ഉത്തരകേരളചരിത്രത്തിൽ നീലേശ്വരം കേന്ദ്രമാക്കി നാടുവാണിരുന്ന അള്ളടസ്വരൂപത്തിൻെറ (അള്ളടംമുക്കാതം ദേശം) രാജാവായ അല്ലോഹലൻെറ കോവിലകമായിരുന്നു മഡിയൻ കൂലോം. മഡിയൻ കൂലോം പിടിച്ചടക്കുന്നതിനായി കോലത്തിരി രാജാവ് നടത്തിയ ശ്രമങ്ങൾ ഒടുവിൽ യുദ്ധത്തിൽ കലാശിക്കുകയും അത് ക്രമേണ അള്ളടസ്വരൂപത്തിൻെറ പതനത്തിനു കാരണമാവുകയും ചെയ്തതായിട്ടാണ് ചരിത്രസാക്ഷ്യം.
അള്ളടം സ്വരൂപത്തിൻെറ രാജവാഴ്ചയുടെളെ തീരുമാനിക്കുക, കലശത്തട്ടൊരുക്കുക തുടങ്ങിയ വ്യത്യസ്തതരം ചടങ്ങുകൾ ഇതിനോടനു ബന്ധമായി നടക്കുന്നു.
പൂക്കണിയാൻ ലക്ഷണം നോക്കിയാണ് കലശത്തീയതി കുറിക്കുന്നത്. കലശമെടുക്കുന്നയാളെ തീരുമാനിക്കുന്നത് പ്രത്യേക ചടങ്ങോടെയാണ്. പീന്നീട് അയാള്‍ വ്രതമെടുത്ത് നില്‍ക്കണം. പിന്നീട് കലശത്തട്ടും പന്തലുമൊരുക്കാനുള്ള ഓല കൊത്തല്‍ ചടങ്ങ് നടക്കുന്നു. ഓല കൊത്തി നിലത്ത് വീണാല്‍ ജ്യോത്സ്യന്‍ ലക്ഷണം പറയുന്ന പതിവുണ്ട്. കലശത്തിന് ഓല കൊത്തിയാല്‍ പിന്നീട് കലശം കഴിയുന്നതുവരെ ആ പ്രദേശത്ത് ഒരു മരമോ ഓലയോ പോലും മുറിക്കാന്‍ പാടില്ല എന്നതാണ് നാട്ടുവഴക്കം. കൊത്തിയെടുത്ത ഓല കലശദിവസം രണ്ടായി പകുത്ത് മെടഞ്ഞ് കൂലോത്തേക്ക് കലശവുമായി പോകുമ്പോള്‍ മുമ്പേ നടന്ന് മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂലോത്തെ കലശത്തറയ്ക്ക് മുകളില്‍ ഈ ഓലയിട്ടാണ് കലശപന്തലൊരുക്കുന്നത്. കലശത്തട്ടൊരുക്കുന്നതും മറ്റൊരു ആഘോഷമാണ്. മുളകൊണ്ടാണ് നാലുതട്ടുള്ള കലശത്തട്ട് നിര്‍മ്മിക്കുന്നത്. കവുങ്ങില്‍ പൂക്കുലയും ചെക്കി പൂക്കളും കൊണ്ട് അലങ്കരിക്കും. ഇരുപത്തൊന്ന് പൂക്കുലകള്‍ കൊണ്ടാണ് കലശത്തട്ട് അലങ്കരിക്കുക. കലശപ്പന്തല്‍ ഒരുക്കുന്നതിന് അടക്ക, കവുങ്ങിന്‍ പൂക്കുലകള്‍, ചക്ക, മാങ്ങ, തേങ്ങ എന്നിവ ശേഖരിക്കും. ഓടുകൊണ്ട് നിര്‍മ്മിച്ച മുപ്പത്തിയഞ്ച് കിലോയോളം തൂക്കമുള്ളതാണ് കലശപ്പാത്രം. ഇതില്‍ നിറയെ കള്ള് നിറയ്ക്കും. കളരിയില്‍ കലശത്തട്ട് തയ്യാറായാല്‍ മര്യാദക്കാരന്‍ എന്ന ആചാരമുള്ളയാള്‍ കരിക്കില്‍ വെള്ളത്തില്‍ പൂക്കുലമുക്കി കുടഞ്ഞ് കലശപ്പാത്രവും കലശത്തട്ടും ശുദ്ധിവരുത്തുന്ന ചടങ്ങുമുണ്ട്. പീന്നീട് കലശമെടുക്കുന്നയാള്‍ ആളുകളോടൊപ്പം ആര്‍പ്പുവിളികളോടെ കൂലോത്തേക്കും പോവും.
ആറ് കലശങ്ങളും ക്ഷേത്രം വലംവെയ്ക്കുമ്പോളാണ് തെയ്യങ്ങളുടെ വരവ്. കാളരാത്രിഭഗവതി, നടയില്‍ ഭഗവതി, ക്ഷേത്രപാലകന്‍ തെയ്യങ്ങളും കലശങ്ങള്‍ക്കൊപ്പം മഡിയൻകൂലോംക്ഷേത്രത്തെ വലം വെയ്ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. കലശങ്ങളുടെ വലംവയ്ക്കൽ അവരുടെ ആയോധനപാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. അകത്തെ കലശനാളിൽ മഡിയൻകൂലോമിൽ കെട്ടിയാടുന്ന മണവാളൻ-മണവാട്ടിത്തെയ്യങ്ങൾക്ക് മറ്റു തെയ്യാട്ടത്തിൽ നിന്നും വ്യത്യസ്തതയേറെ യാണുള്ളത്. രാമായണകഥാഭാഗങ്ങൾ തോറ്റമായി ചൊല്ലിയാടുന്ന മണവാളൻ-മണവാട്ടിത്തെയ്യങ്ങൾ അകത്തെ കലശനാളിൽ കെട്ടിയാടുന്നു. ശ്രീരാമ‑സീത സങ്കല്പത്തിലുള്ള ഏക തെയ്യങ്ങളാണിവ. ഈ തെയ്യങ്ങൾക്ക് പ്രത്യേക പള്ളിയറകളില്ലെങ്കിലും അകത്തെ കലശനാളിൽ രാത്രിയിലാണ് ഇവ ക്ഷേത്രത്തിൽ കെട്ടിയാടുന്നത്. കഥകളിയോട് സമാനമായ ചില രീതികൾ ഈ തെയ്യാട്ടത്തിനും കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. കഥകളിയരങ്ങിലേതിന് സമാനമായി തിരശ്ശീല പിടിക്കുകയെന്നതും ഈ തെയ്യങ്ങളുടെ അപൂർവ്വതയാണ്. കവുങ്ങിൻപാളകൊണ്ടുള്ള കിരീടവും കൈയിൽ ആയുധവും ഓലക്കുടയുമണിഞ്ഞ് മണവാളൻ തെയ്യവും കഥകളിയുടേതിന് സമാനമായ മുടിയും കൈയിൽ കുരുത്തോലപൂക്കളും പ്രത്യേകരീതിയിലുള്ള മുഖത്തെഴുത്തുമണിഞ്ഞ മണവാട്ടിത്തെയ്യവും തീർക്കുന്ന അത്ഭുതാവഹമായ കാഴ്ച കലശോത്സവത്തിൻെറ മാത്രം കാഴ്ചാവസന്തമാണ്.
കലശോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറ്റൊരു ചടങ്ങാണ് മീൻകോവകാഴ്ച. കലശങ്ങളെത്തുമ്പോള്‍ തന്നെ മാണിക്കോത്ത് പുന്നക്കാല്‍ മാണിക്യമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള മീന്‍കോവകാഴ്ച വരവുമുണ്ടാകും. കലശം കുറിച്ചുകഴിഞ്ഞാല്‍ ചിത്താരിപ്പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല. കലശത്തിന് മുകയ സമുദായക്കാര്‍ക്ക് കാപ്പുകലക്കി മീന്‍ പിടിക്കുന്നതിനാണിത്. കലശത്തിന് കൊണ്ടു വരുന്ന മത്സ്യം ആറ് കലശക്കാര്‍ക്കും കലശോത്സവം-ചടങ്ങും ആചാരങ്ങളുംതെയ്യക്കാര്‍ക്കും കൊടുക്കും. മത്സ്യഭോജനം നടത്തുന്ന കേരളത്തിലെ അപൂർവ്വക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. അങ്ങനെ ഉത്തരകേരളത്തിലെ സാംസ്കാരികപൈതൃകത്തെ രൂപപ്പെടുത്തിയ, ചരിത്രമുറങ്ങുന്ന മണ്ണാണ് മഡിയൻ. അല്ലോഹലനെന്ന രാജാവിൻെറ പതനത്തിൻെറയും കഥ പറയുന്ന നോവലാണ് അംബികസുതൻമങ്ങാടിൻെറ അല്ലോഹലൻ. 2024‑ൽ ഡിസി ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
കോവിലകം എന്നത് ലോപിച്ചാണ് കൂലോമെന്നായി മാറിയത്. കോലത്തിരിരാജാക്കന്മാരുടെ എട്ടുകുടക്കീഴിൽ പ്രഭുക്കന്മാർ എന്നറിയപ്പെടുന്ന സാമന്തന്മാരുടെ നാടുഭരണകേന്ദ്രങ്ങളായിരുന്നു മടിയൻകൂലോം, മടികൈ കണികൂലോം, ഉദിന്നൂർ കൂലോം എന്നിവ. ഇവിടങ്ങളിൽ നടക്കുന്ന കലശോത്സവങ്ങൾ ആണ് ഈ പ്രദേശത്തിലെ തെയ്യാട്ടത്തിന് അവസാനം കുറിക്കുന്നത്. ദ്രാവിഡഗോത്രരീതിയിലുള്ള ബ്രാഹ്മണേതരപൂജ നടത്തിവന്നിരുന്ന സ്ഥലമായിരുന്നു പണ്ടുകാലത്ത് ഇവിടം. ബന്ത്രുകോലപ്പൻ എന്ന ദേവനെ കൂടി ഈ പ്രദേശങ്ങളിൽ ആരാധിച്ചിരുന്നതായി പറയുന്നു. മഡിയൻപ്രദേശത്തിന് വടക്കുകിഴക്ക് മാറിയുള്ള രാവണീശ്വരം പ്രദേശത്തെ പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിന് ഈ ദൈവസ്ഥാനവുമായി ബന്ധമുണ്ടെന്നും കരുതുന്നു. രാവണൻെറ പേരിൽ അറിയപ്പെടുന്ന ഏക സ്ഥലം കൂടിയാണ് രാവണീശ്വരം.
അള്ളടം ദേശത്തെ എല്ലാ കൂലോങ്ങളിലും ക്ഷേത്രപാലകനും കാളരാത്രിയമ്മക്കും ആരാധനയുണ്ട്. പയ്യന്നൂർ ക്ഷേത്രത്തിൻെറ പടിഞ്ഞാറെ വാതിൽ മുതൽ വടക്ക് ചിത്താരിപ്പുഴവരെയുള്ള അള്ളടം മുക്കാതം നാടിൻെറ ദേശാധിപത്യസ്ഥാനമാണ് ക്ഷേത്രപാലകനുള്ളത്. ഇത് തെയ്യമായിക്കെട്ടിയാടുന്നു. അപൂർവമായഭാരമേറിയ കത്രികപ്പൂട്ടോടുകൂടിയ വലിയ മുടിയാണ് ക്ഷേത്രപാലകൻേറത്. ക്ഷേത്രപാലൻെറ സൈന്യത്തിൽ ഷേയ്ക്ക് എന്ന മുസ്ലിം സൈനികനും ഉണ്ടായിരുന്നു എന്നുള്ള ഇന്നാട്ടുകാരുടെ പ്രബലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന അതിഞ്ഞാൽ പള്ളി മഡിയനോട് ചേർന്നാണ് നിലകൊള്ളുന്നത്. ക്ഷേത്രപാലകൻ മഡിയനിലും ഷേയ്ക്ക് അതിഞ്ഞാലിലും സ്ഥാനമുറപ്പിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ സൗഹാർദ്ദത്തെ ഉറപ്പിക്കുന്ന തരത്തിൽ മഡിയൻ ക്ഷേത്രത്തിലെ ഉത്സവത്തിന് അതിഞ്ഞാൽ പള്ളിയിൽ നിന്ന് കാഴ്ചകൊണ്ടുവരുന്ന ചടങ്ങ് ഇന്നും തുടരുന്നു. ഷേയ്ക്കിന് ക്ഷേത്രപാലകസ്ഥാനങ്ങളുള്ള മടികൈ, പെരട്ടൂർ കൂലോം എന്നിവിടങ്ങളിലും സ്ഥാനങ്ങളുണ്ട്. മടികൈയിലെ കന്നാടം പള്ളി, നെരോത്ത് പെരചട്ടൂർ കൂലോമിലെ കമ്മാടം പള്ളി എന്നിവ ഇത്തരത്തിലുള്ളതാണെന്ന വിശ്വാസം പ്രാദേശികമായി പ്രബലമായി നിലകൊള്ളുന്നു.
തുലാം പത്തുമുതൽ ഇടവപ്പാതി വരെയാണ് പൊതുവെ തെയ്യാട്ടക്കാലം. കളിയാട്ടദിവസങ്ങൾ മാത്രം സൂചിപ്പിക്കുന്ന തെയ്യക്കലണ്ടറുകൾക്ക് ഇന്നാട്ടിൽ വ്യാപകമായ സ്വീകാര്യതയാണുള്ളത്. ഇടവപ്പാതിയോടുകൂടി ക്ഷേത്രപരിസരങ്ങളിൽ കെട്ടിയാടുന്ന തെയ്യാട്ടങ്ങൾക്ക് സമാപനമാവുകയാണ്. പിന്നീട് തുലാം പത്തുവരെ ചായില്യവും ചിലമ്പും ആയുധവുമായി അണിയറകളൊരുങ്ങിയുള്ള തിരുമുഖദർശനത്തിനായുള്ള നീണ്ട കാത്തിരിപ്പുകളുടെ ദിവസമാണ്. ഇടവപ്പാതിയോടെ തെയ്യാട്ടക്കാലങ്ങൾക്ക് സമാപനം കുറിക്കുന്നവയാണ് കലശോത്സവങ്ങൾ. ഓരോ സ്വരൂപങ്ങളിലെയും കളിയാട്ടങ്ങൾ അവസാനിക്കുന്നത് കലശോത്സവങ്ങളോടെയാണ്. കാവുകളിൽ നടക്കുന്ന കലശോത്സവങ്ങളോടെ തെയ്യങ്ങൾ അരങ്ങൊഴിയും. നാടുവാഴികളുടെ ആസ്ഥാനമായ കൂലോങ്ങളിലാണ് കലശങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കാഞ്ഞങ്ങാട് മഡിയൻകൂലോം, മടികൈ കണികൂലോം, ഉദിന്നൂർ കൂലോം, മന്ദംപുറത്ത് കാവ് എന്നിവിടങ്ങളിലാണ് ഉത്തരദേശത്തെ പ്രധാന കലശോത്സവങ്ങൾ നടക്കുന്നത്. കണ്ണൂർ മാടായി, കളരിവാതുക്കൽ ക്ഷേത്രക്കളിയാട്ടം കഴിയുന്നതോടെ വടക്കൻകേരളത്തിലെ തെയ്യാട്ടക്കാലങ്ങൾക്ക് സമാപനമാവുകയാണ്. നീലേശ്വരത്തിന് വടക്ക് തെയ്യാട്ടത്തിന് സമാപനം കുറിക്കുന്നതും പ്രദേശത്തെ കലശോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നതും മഡിയൻകൂലത്തെ കലശത്തോടെയാണ്. അകം കലശം, പുറംകലശം എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടാണ് കലശോത്സവം. രാത്രിയിലാണ് അകത്തെ കലശം നടക്കുന്നത്. അകത്തെ കലശത്തിൽ മണവാളൻ, മണവാട്ടി, മാഞ്ഞാളിയമ്മ എന്നീ തെയ്യങ്ങളും പകൽ നടക്കുന്ന പുറത്തെ കലശനാളിൽ ക്ഷേത്രപാലകൻ, കാളരാത്രിയമ്മ, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളുമാണ് യഥാക്രമം അരങ്ങിലെത്തുന്നത്. ആറുകലശങ്ങളാണ് മഡിയൻ കൂലോത്തുള്ളത്. കിഴക്കുംകര ഇളയിടത്ത് കുതിരിലെ തെരളി, ഭട്ട്യൻ എന്നീ രണ്ട് കലശങ്ങൾ, അടോത്ത് മൂത്തേടത്ത് കുതിരിൽ നിന്നുള്ള കലശം, മധുരക്കാട്ട് വയലിൽ നിന്നുള്ള കലശം, മടികൈ ആയളം കഴകത്തിൽ നിന്നുള്ള രണ്ടു കലശങ്ങൾ എന്നിവയാണവ. കലശത്തിനാളെ തീരുമാനിക്കുക, കലശത്തട്ടൊരുക്കുക തുടങ്ങിയ വ്യത്യസ്തതരം ചടങ്ങുകൾ ഇതിനോടനു ബന്ധമായി നടക്കുന്നു.
പൂക്കണിയാൻ ലക്ഷണം നോക്കിയാണ് കലശത്തീയതി കുറിക്കുന്നത്. കലശമെടുക്കുന്നയാളെ തീരുമാനിക്കുന്നത് പ്രത്യേക ചടങ്ങോടെയാണ്. പീന്നീട് അയാള്‍ വ്രതമെടുത്ത് നില്‍ക്കണം. പിന്നീട് കലശത്തട്ടും പന്തലുമൊരുക്കാനുള്ള ഓല കൊത്തല്‍ ചടങ്ങ് നടക്കുന്നു. ഓല കൊത്തി നിലത്ത് വീണാല്‍ ജ്യോത്സ്യന്‍ ലക്ഷണം പറയുന്ന പതിവുണ്ട്. കലശത്തിന് ഓല കൊത്തിയാല്‍ പിന്നീട് കലശം കഴിയുന്നതുവരെ ആ പ്രദേശത്ത് ഒരു മരമോ ഓലയോ പോലും മുറിക്കാന്‍ പാടില്ല എന്നതാണ് നാട്ടുവഴക്കം. കൊത്തിയെടുത്ത ഓല കലശദിവസം രണ്ടായി പകുത്ത് മെടഞ്ഞ് കൂലോത്തേക്ക് കലശവുമായി പോകുമ്പോള്‍ മുമ്പേ നടന്ന് മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂലോത്തെ കലശത്തറയ്ക്ക് മുകളില്‍ ഈ ഓലയിട്ടാണ് കലശപന്തലൊരുക്കുന്നത്.
കലശത്തട്ടൊരുക്കുന്നതും മറ്റൊരു ആഘോഷമാണ്. മുളകൊണ്ടാണ് നാലുതട്ടുള്ള കലശത്തട്ട് നിര്‍മ്മിക്കുന്നത്. കവുങ്ങില്‍ പൂക്കുലയും ചെക്കി പൂക്കളും കൊണ്ട് അലങ്കരിക്കും. ഇരുപത്തൊന്ന് പൂക്കുലകള്‍ കൊണ്ടാണ് കലശത്തട്ട് അലങ്കരിക്കുക. കലശപ്പന്തല്‍ ഒരുക്കുന്നതിന് അടക്ക, കവുങ്ങിന്‍ പൂക്കുലകള്‍, ചക്ക, മാങ്ങ, തേങ്ങ എന്നിവ ശേഖരിക്കും. ഓടുകൊണ്ട് നിര്‍മ്മിച്ച മുപ്പത്തിയഞ്ച് കിലോയോളം തൂക്കമുള്ളതാണ് കലശപ്പാത്രം. ഇതില്‍ നിറയെ കള്ള് നിറയ്ക്കും. കളരിയില്‍ കലശത്തട്ട് തയ്യാറായാല്‍ മര്യാദക്കാരന്‍ എന്ന ആചാരമുള്ളയാള്‍ കരിക്കില്‍ വെള്ളത്തില്‍ പൂക്കുലമുക്കി കുടഞ്ഞ് കലശപ്പാത്രവും കലശത്തട്ടും ശുദ്ധിവരുത്തുന്ന ചടങ്ങുമുണ്ട്. പീന്നീട് കലശമെടുക്കുന്നയാള്‍ ആളുകളോടൊപ്പം ആര്‍പ്പുവിളികളോടെ കൂലോത്തേക്കും പോവും.
ആറ് കലശങ്ങളും ക്ഷേത്രം വലംവെയ്ക്കുമ്പോളാണ് തെയ്യങ്ങളുടെ വരവ്. കാളരാത്രിഭഗവതി, നടയില്‍ ഭഗവതി, ക്ഷേത്രപാലകന്‍ തെയ്യങ്ങളും കലശങ്ങള്‍ക്കൊപ്പം മഡിയൻകൂലോംക്ഷേത്രത്തെ വലം വെയ്ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. കലശങ്ങളുടെ വലംവയ്ക്കൽ അവരുടെ ആയോധനപാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. അകത്തെ കലശനാളിൽ മഡിയൻകൂലോമിൽ കെട്ടിയാടുന്ന മണവാളൻ-മണവാട്ടിത്തെയ്യങ്ങൾക്ക് മറ്റു തെയ്യാട്ടത്തിൽ നിന്നും വ്യത്യസ്തതയേറെ യാണുള്ളത്. രാമായണകഥാഭാഗങ്ങൾ തോറ്റമായി ചൊല്ലിയാടുന്ന മണവാളൻ-മണവാട്ടിത്തെയ്യങ്ങൾ അകത്തെ കലശനാളിൽ കെട്ടിയാടുന്നു. ശ്രീരാമ‑സീത സങ്കല്പത്തിലുള്ള ഏക തെയ്യങ്ങളാണിവ. ഈ തെയ്യങ്ങൾക്ക് പ്രത്യേക പള്ളിയറകളില്ലെങ്കിലും അകത്തെ കലശനാളിൽ രാത്രിയിലാണ് ഇവ ക്ഷേത്രത്തിൽ കെട്ടിയാടുന്നത്. കഥകളിയോട് സമാനമായ ചില രീതികൾ ഈ തെയ്യാട്ടത്തിനും കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. കഥകളിയരങ്ങിലേതിന് സമാനമായി തിരശ്ശീല പിടിക്കുകയെന്നതും ഈ തെയ്യങ്ങളുടെ അപൂർവ്വതയാണ്.
കവുങ്ങിൻപാളകൊണ്ടുള്ള കിരീടവും കൈയിൽ ആയുധവും ഓലക്കുടയുമണിഞ്ഞ് മണവാളൻ തെയ്യവും കഥകളിയുടേതിന് സമാനമായ മുടിയും കൈയിൽ കുരുത്തോലപൂക്കളും പ്രത്യേകരീതിയിലുള്ള മുഖത്തെഴുത്തുമണിഞ്ഞ മണവാട്ടിത്തെയ്യവും തീർക്കുന്ന അത്ഭുതാവഹമായ കാഴ്ച കലശോത്സവത്തിൻെറ മാത്രം കാഴ്ചാവസന്തമാണ്. കലശോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറ്റൊരു ചടങ്ങാണ് മീൻകോവകാഴ്ച. കലശങ്ങളെത്തുമ്പോള്‍ തന്നെ മാണിക്കോത്ത് പുന്നക്കാല്‍ മാണിക്യമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള മീന്‍കോവകാഴ്ച വരവുമുണ്ടാകും. കലശം കുറിച്ചുകഴിഞ്ഞാല്‍ ചിത്താരിപ്പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല. കലശത്തിന് മുകയ സമുദായക്കാര്‍ക്ക് കാപ്പുകലക്കി മീന്‍ പിടിക്കുന്നതിനാണിത്. കലശത്തിന് കൊണ്ടു വരുന്ന മത്സ്യം ആറ് കലശക്കാര്‍ക്കും തെയ്യക്കാര്‍ക്കും കൊടുക്കും. മത്സ്യഭോജനം നടത്തുന്ന കേരളത്തിലെ അപൂർവ്വക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. അങ്ങനെ ഉത്തരകേരളത്തിലെ സാംസ്കാരികപൈതൃകത്തെ രൂപപ്പെടുത്തിയ, ചരിത്രമുറങ്ങുന്ന മണ്ണാണ് മഡിയൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.