Web Desk

പത്തനംതിട്ട

January 26, 2020, 9:24 am

പതിമൂന്നുകാരിയ്ക്ക് പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Janayugom Online

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇയാൾ പലതവണയായി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺക്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സഹപാഠികളോടാണ് പെൺക്കുട്ടി ആദ്യം വിവരങ്ങൾ പറയുന്നത്. തുടർന്ന് കുട്ടികൾ അധ്യാപകരോട് പീഡന വിവരം പറയുകയും ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ആയിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ ധരിപ്പിച്ചതോടു കൂടിയാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Madrasa teacher arrest­ed for alleged­ly rap­ing 13 year old girl.

you may also like this video;