മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ എൻ. രാജേഷ് (56) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 11.45നാണ് മരണം. തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്. കരൾരോഗത്തെ തുർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ റിട്ട. രജിസ്ട്രാർ ഗോപിനാഥെൻറയും കുമുദബായി ടീച്ചറുടെയും മകനാണ്.
തുടക്കകാലത്ത് കേരളകൗമുദിയിലും പിന്നീട് മാധ്യമത്തിലുമാണ് സേവനം. സ്റ്റേറ്റ് മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി മെമ്പർ, കേരള മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, മാധ്യമം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡൻറ്, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡൻറ്, ദേവഗിരി പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ടായിരുന്നു.
കാലിക്കറ്റ് പ്രസ് ക്ലബിെൻറ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻറ് ജേര്‍ണലിസം (ഐസിജെ) ഫാക്കല്‍റ്റി അംഗമാണ്. മൂന്ന് തവണ കാലിക്കറ്റ്പ്രസ് ക്ലബ് സെക്രട്ടറി, ഒരു തവണ പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ( ഐ.വൈ.എ) മുൻ സംസ്ഥാനപ്രസിഡൻറ്, ഓയിസ്ക ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഉച്ചക്ക് 2.30 മുതൽ കാലിക്കറ്റ് പ്രസ്ക്ലബിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം വൈകുന്നേരം 6.30ന് മാവൂർറോഡ് ശ്മശാനത്തിൽ നടന്നു. 1988 ൽ മാധ്യമത്തിൽ ചേർന്ന എൻ. രാജേഷിന് മികച്ച സ്പോർട്സ് ലേഖകനുള്ള 1992 ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡ്, കാലിക്കറ്റ് പ്രസ് ക്ലബ്ബിെൻറ 1994 ലെ മുഷ്താഖ് അവാർഡ്, അസി. ന്യൂസ് എഡിറ്ററായിരിക്കെ മികച്ച പത്ര രൂപകൽപനക്കുള്ള സ്വദേശാഭിമാനി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീകല. മകൻ : ഹരികൃഷ്ണൻ( വിദ്യാർഥി). സഹോദരങ്ങൾ: പ്രദീപ് (ബിസിനസ്), ബിന്ദു(ഫറോക്ക് സർവീസ് കോ ഓപറേറ്റീവ് ബാങ്ക്).
English summary: Madyamam Senior News Editor N Rajesh Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.