June 3, 2023 Saturday

Related news

April 19, 2023
April 15, 2023
October 11, 2022
June 29, 2022
June 27, 2022
March 24, 2022
March 13, 2022
March 2, 2022
March 1, 2022
February 26, 2022

മടക്കയാത്ര: ഗള്‍ഫിലെ എംബസികളില്‍ മാഫിയാവാഴ്ച

കെ രംഗനാഥ് 
ദുബായ്
May 16, 2020 8:41 pm

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര മുന്‍ഗണനാക്രമം തെറ്റിച്ച് അട്ടിമറിച്ചു നല്കാമെന്ന പ്രലോഭനവുമായി ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ച് മാഫിയാസംഘങ്ങള്‍ വിലസുന്നു. എംബസികളിലെ ചില ഉദ്യോഗസ്ഥരും ഈ സംഘങ്ങളില്‍ പങ്കാളികളാണെന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു. മുന്‍ഗണനാക്രമം തെറ്റിച്ച് വിമാനത്തില്‍ കയറിപ്പറ്റാന്‍ ഈ മാഫിയകള്‍ പണം വാങ്ങുന്നുവെന്ന സൂചനകള്‍ തുടക്കത്തില്‍ത്തന്നെയുണ്ടായിരുന്നു.

സഹസ്രകോടികളുടെ സാമ്പത്തിക ക്രമക്കേടില്‍ മുങ്ങിയ ഡോ. ബി ആര്‍ ഷെട്ടിയുടെ എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മുഖ്യ ധനകാര്യ ഓഫീസര്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും ഭാര്യയും മൂന്ന് മക്കളും ജോലിക്കാരുമൊത്ത് മുന്‍ഗണനാക്രമം തെറ്റിച്ച് ദുബായില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ കേരളത്തിലേക്ക് മുങ്ങിയത് ഈ മാഫിയയുടെ സഹായത്തോടെയായിരുന്നു. ഇതേക്കുറിച്ച് പ്രവാസി സംഘടനകള്‍ അന്വേഷണവും ആരംഭിച്ചു. കുവെെറ്റിലും എംബസി കേന്ദ്രീകരിച്ച് ഒരു വന്‍ റാക്കറ്റ് പ്രവര്‍ത്തി‌ക്കുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷന്‍‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണനാക്രമം അട്ടിമറിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന് എല്ലാ എംബസികളും പരിശോധന തുടങ്ങിക്കഴിഞ്ഞു.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുകളും കേന്ദ്രീകരിച്ചാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മടക്കയാത്രയില്‍ തിരിമറികള്‍ നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണികളായവരെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ശേഷം പണം വാങ്ങി മറ്റുള്ളവരെ കയറ്റി അയച്ചുവെന്ന ആരോപണവും ശക്തം. ഇതെത്തുടര്‍ന്ന് സൗദിയിലെ 55 മലയാളി നഴ്സുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മടക്കയാത്രയ്ക്കുള്ള പ്രവാസികളെ നിശ്ചയിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്കും വിമാനടിക്കറ്റ് നല്കാന്‍ എയര്‍ ഇന്ത്യയ്ക്കും മാത്രമാണ് അധികാരമെന്നും ഇതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എംബസികള്‍ പത്രക്കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. ചില സംഘങ്ങള്‍ നടത്തുന്ന പ്രലോഭനങ്ങളില്‍ കുടുങ്ങരുതെന്ന് എംബസികള്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും എംബസി പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി ഇരകളെ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ സംഘങ്ങളെ പിടികൂടാന്‍ ഒരു നടപടിയുമുണ്ടാകാത്തതാണ് ദുരൂഹം.

Eng­lish Summary:mafia at embassys in gulf

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.